
നല്ല ഭക്ഷണശീലം, ആരോഗ്യകരമായ ജീവിതത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മുഖസൗന്ദര്യം . സൗന്ദര്യം വർധിപ്പിക്കാൻ വഴികൾ തേടാത്തവർ കുറവായിരിക്കും. അതിനായി ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവരും ധാരാളമുണ്ട്. മുഖകാന്തി വര്‍ധിക്കാനും നല്ല മുടിയഴകിനും ഇതാ ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ വളര്‍ച്ചയും കഴിക്കുന്ന ആഹാരവും തമ്മില്‍ ബന്ധമുണ്ട്. നല്ല കരുത്തുറ്റതും മനോഹരവുമായ തലമുടിക്കായി കരിമ്പ് കഴിക്കാവുന്നവയാണ്. കരിമ്പില്‍ അടിങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി,എ,പൊട്ടാസിയം, കാല്‍സ്യം എന്നിവ മുടി വളരാന്‍ സഹായിക്കും.
ആപ്പിള്‍ മുഖകാന്തിക്കും മുടി വളരാനും സഹായിക്കും. സമൃദ്ധമായ മുടിയിഴകള്‍ക്ക് ഏറെ അനിവാര്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മുടിക്ക് സംരക്ഷണം നല്‍കും. താരന്‍ അകറ്റാനും ആപ്പിള്‍ സഹായിക്കും. നിറം വര്‍ധിക്കാനും ബെസ്റ്റ് ആണ് ആപ്പിള്‍.
ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും. മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും. ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്.
വിറ്റാമിന്‍ സി,ഇ,ഓക്സിഡന്‍സ് എന്നിവ കൊണ്ട് സമ്പനമാണ് കിവി പഴം. കിവി പഴം നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കുകയും മുഖകാന്തി വര്‍ധിക്കാന്‍ സഹായിക്കുകയും ചെയ്യും.
പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്‍റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ടയട്ടിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മുടിയുടെ സംരക്ഷണത്തിന് സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam