വേനല്‍ക്കാലത്ത് മുട്ടകഴിക്കുന്നവര്‍ ഇത് അറിയുക

By Web DeskFirst Published Apr 19, 2017, 8:13 AM IST
Highlights

വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന് പൊതുവില്‍ ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണ് എന്നാണ്  ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  പക്ഷെ അമിതമായ അളവില്‍ വേനല്‍കാലത്ത് മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് മുന്നറിയിപ്പ്. പക്ഷേ കഴിക്കുന്നത് കൊണ്ട് അനാരോഗ്യകരമായ ഒന്നും ഉണ്ടാകുന്നില്ല. മുട്ട കഴിക്കുമ്പോള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കും. 

ഇത് ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന് മാത്രം. ഇതിനര്‍ത്ഥം വേനലില്‍ മുട്ട കഴിക്കാന്‍ പാടില്ല എന്നല്ല. വേനല്‍ക്കാലത്ത് ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നതാണ് അഭികാമ്യം. അതില്‍ കൂടുതലായാല്‍ ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടാം.

click me!