ഫ്രൂട്ട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്, തീര്‍ന്നില്ല വേറെയുമുണ്ട് 'ഗോള്‍'

By Web TeamFirst Published Feb 6, 2019, 5:36 PM IST
Highlights

എന്തെങ്കിലും അസുഖം വരുമ്പോഴോ ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും കഴിക്കണമെന്ന് നിര്‍ദേശിക്കുമ്പോഴോ ഒക്കെയാണ് നമ്മള്‍ പഴങ്ങള്‍ അധികവും കഴിക്കുക. അതേസമയം ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണെന്ന് നമുക്കറിയുകയും ചെയ്യാം. എന്നാല്‍ ആരോഗ്യത്തിനുള്ള ഗുണം മാത്രമല്ല, ഫ്രൂട്ട്‌സ് നല്‍കുന്നതെന്നാണ് പുതിയൊരു പഠനം പറയുന്നത്
 

ഫ്രൂട്ട്‌സ് കഴിക്കുന്ന കാര്യത്തില്‍ പലപ്പോഴും നമ്മള്‍ മലയാളികള്‍ മറ്റുള്ളവരെ അപേക്ഷിച്ച്  ഏറെ പിന്നിലാണ്. എന്തെങ്കിലും അസുഖം വരുമ്പോഴോ ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും കഴിക്കണമെന്ന് നിര്‍ദേശിക്കുമ്പോഴോ ഒക്കെയാണ് നമ്മള്‍ പഴങ്ങള്‍ അധികവും കഴിക്കുക. അതേസമയം ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണെന്ന് നമുക്കറിയുകയും ചെയ്യാം. 

എന്നാല്‍ ആരോഗ്യത്തിനുള്ള ഗുണം മാത്രമല്ല, ഫ്രൂട്ട്‌സ് നല്‍കുന്നതെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ജേണല്‍ ഓഫ് സോഷ്യല്‍ സയന്‍സ് ആന്റ് മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

ഫ്രൂട്ട്‌സ് കഴിക്കുന്നത് ശരീരത്തെ താങ്ങിനിര്‍ത്തുന്നതിനൊപ്പം മനസ്സിനെയും താങ്ങിനിര്‍ത്തുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. അല്‍പം കൂടി വ്യക്തമായി പറയാം. ദിവസവും പഴങ്ങള്‍ കഴിക്കുന്നത് മാസത്തില്‍ എട്ട് ദിവസം നടക്കാന്‍ പോകുന്നതിന്റെ ഗുണം ശരീരത്തിനും മനസ്സിനും നല്‍കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. 

വിഷാദരോഗമോ ഉത്കണ്ഠയോ സമ്മര്‍ദ്ദങ്ങളോ ബാധിച്ചവരെ സംബന്ധിച്ച് അവര്‍ക്ക് ഡയറ്റില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും കാര്യമായ മാറ്റമാണ് ഇത് ഒരു വ്യക്തിയുടെ മാനസികാവസ്ഥയില്‍ ഉണ്ടാക്കുകയെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
 

click me!