ഇറച്ചി കഴിച്ചാല്‍ വൃക്കകള്‍ തകരാറിലാകും!

By Web DeskFirst Published Jul 29, 2016, 1:33 PM IST
Highlights

റെഡ് മീറ്റ്(ചിക്കന്‍, ബീഫ്, മട്ടന്‍) കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ ഹാനികരമാണോയെന്ന ചര്‍ച്ചകള്‍ക്ക് പഴക്കം ഏറെയുണ്ട്. റെഡ് മീറ്റിനേക്കാള്‍ നല്ലത് വൈറ്റ് മീറ്റ്(ഡക്ക്, മുയല്‍, പന്നി) ആണെന്നും നേരത്തെ തന്നെ ചില പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏതായാലും റെഡ് മീറ്റ് വൃക്കകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ഥിരമായി റെഡ് മീറ്റ് കഴിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമെന്നാണ് സിംഗപ്പുരിലെ നാഷണല്‍ സര്‍വ്വകലാശാലയിലെ വൂണ്‍ പുവേ കോയുടെ നേതൃത്വത്തിലുള്ള പഠനസംഘം കണ്ടെത്തിയത്. റെഡ് മീറ്റിന് പകരം വൈറ്റ് മീറ്റ്, മല്‍സ്യം, മുട്ട എന്നിവ ശീലമാക്കണമെന്നും പഠനസംഘം നിര്‍ദ്ദേശിക്കുന്നു. സ്ഥിരമായി റെഡ് മീറ്റ് കഴിക്കുന്ന ഒരു സംഘം ആളുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരുടെ വൃക്കകളുടെ പ്രവര്‍ത്തനം നാള്‍ക്കുനാള്‍ ചെറിയതോതില്‍ തകരാറിലായി വരുന്നതായി പഠനത്തില്‍ വ്യക്തമായി. മാസങ്ങള്‍ കൊണ്ട്, വൃക്കകളുടെ പ്രപവര്‍ത്തനം അവതാളത്തിലാകാന്‍ തുടങ്ങുമെന്നും കണ്ടെത്തി. റെഡ് മീറ്റില്‍ അടങ്ങിയിട്ടുള്ള ഒരുതരം പ്രോട്ടീനാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. സിംഗപ്പുരിലെ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. ലോകത്താകമാനം 500 മില്യണ്‍ ആളുകള്‍ ഗുരുതരമായ വൃക്കരോഗങ്ങള്‍ പിടിപെട്ടവരാണ്. ഇവരില്‍ നല്ലൊരു പങ്കും റെഡ് മീറ്റിന്റെ ഉപയോഗം കൊണ്ടും രോഗം പിടിപെട്ടവരാണെന്ന് പഠനസംഘം പറയുന്നു. പഠന റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!