തക്കാളി പുരുഷന്‍റെ ബീജസംഖ്യ വര്‍ദ്ധിപ്പിക്കും

By Web DeskFirst Published Jan 11, 2017, 12:37 PM IST
Highlights

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്നാണു തക്കാളി. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ തക്കാളിക്കു നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്‌. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ മിടുക്കനാണ്‌ തക്കാളി.

എന്നാല്‍ തക്കാളിയുടെ ഏറ്റവും പുതിയ ഗുണം പുരുഷന്മാര്‍ക്കു സന്തോഷം നല്‍കും. കാരണം പുരുഷന്മാര്‍ തക്കാളി കഴിച്ചാല്‍ ബീജത്തിന്റെ എണ്ണവും ഗുണവും വര്‍ധിക്കുമെന്നു പഠനം. ബീജ സംഖ്യ 70 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ തക്കാളി കഴിക്കുന്നതു കൊണ്ടു സാധിക്കും.

 തക്കാളിയിലെ ലൈകോഫീനാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. തക്കാളിക്ക് അതിന്റെ നിറം നൽകുന്നതിന് സഹായിക്കുന്ന ലൈക്കോഫീന്‍ എന്ന ചുവന്ന വസ്തു പ്രോസ്റ്റേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്കും പരിഹാരമാണ്. ബ്രിട്ടന്‍സ് ഇന്‍ഫര്‍ട്ടിലിറ്റി നെറ്റ് വര്‍ക്കിന്റെ വ്യക്താവാണ് ഒഹിയോയിലെ ക്ളെവലാന്‍ഡ് ക്ലീനിക്ക് നടത്തിയ പഠന റിപ്പോര്‍ട്ട് വിശദീകരിച്ചത്.

click me!