ഇസിജി ഉപയോഗിച്ച് ഹൃദ്രോഗം ഉറപ്പിക്കാനാകില്ല

By Web DeskFirst Published Jan 2, 2018, 3:00 PM IST
Highlights

നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിക്കുന്ന ഒരാള്‍ക്ക് ആദ്യം നടത്തുന്ന ടെസ്റ്റ് ഇസിജിയാണ്. എന്നാൽ ഇസിജി പരിശോധനയിലൂടെ ഹൃദ്രോഗം ഉറപ്പിക്കാനാകുമോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നൽകാൻ ഡോക്‌ടര്‍മാര്‍ക്ക് സാധിക്കില്ല. ഇസിജി നോര്‍മലായവര്‍ക്ക് ഹൃദ്രോഗം ഉണ്ടെന്ന് പിന്നീട് കണ്ടെത്താം. ഇസിജിയിൽ കുഴപ്പമുണ്ടെന്ന് വിധിയെഴുതിയവര്‍ക്ക് കാര്യമായ ഹൃദ്രോഗം ഇല്ലെന്നും കണ്ടെത്താറുണ്ട്. ഇസിജി പരിശോധനയുടെ ആധികാരികതയെക്കുറിച്ച് ഒന്നു പരിശോധിക്കാം...

ഇസിജിയിൽ പ്രധാനമായും ഹൃദയത്തിന്റെ മിടിപ്പ്, പള്‍സ്, മുമ്പ് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് അറിയാൻ സാധിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന ഹൃദയാഘാതമാണോയെന്ന് അറിയാനും ഇസിജി സഹായിക്കും. എന്നാൽ സ്ഥിരമായി ഇസിജി പരിശോധന നടത്തുന്നതിലൂടെ ഹൃദയ വാൽവുകളിലെ ബ്ലോക്ക് കണ്ടെത്താനാകില്ല. അതിന് എക്കോ കാര്‍ഡിയോഗ്രാം(അള്‍ട്രാസൗണ്ട് സ്‌കാൻ) മുതലായ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. ഈ ടെസ്റ്റിൽനിന്ന് ഹൃദയത്തിന്റെ പമ്പിങ്, മുമ്പ് ഹൃദയാഘാതം വന്നിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താൻ എക്കോ ടെസ്റ്റ് സഹായിക്കും. എന്നാൽ ഹൃദയവാൽവുകളിൽ ബ്ലോക്ക് ഉണ്ടോയെന്ന് കൃത്യമായി ഉറപ്പിക്കാൻ ടിഎംടി, ആന്‍ജിയോഗ്രാം ടെസ്റ്റുകള്‍ ചെയ്യേണ്ടിവരും.

 

click me!