നിങ്ങളുടെ വൃക്കകള്‍ അപകടത്തിലാണെന്നതിന്റെ 5 ലക്ഷണങ്ങള്‍

Web Desk |  
Published : Jan 01, 2018, 04:51 PM ISTUpdated : Oct 04, 2018, 06:40 PM IST
നിങ്ങളുടെ വൃക്കകള്‍ അപകടത്തിലാണെന്നതിന്റെ 5 ലക്ഷണങ്ങള്‍

Synopsis

ആരോഗ്യകരമായ ജീവിതത്തിനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ടതാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. അതിനൊപ്പം ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് ജീവൻ തന്നെ അപകടത്തിലാക്കും. ഇവിടെയാത, വൃക്കകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നത് മുൻകൂട്ടി മനസിലാക്കാൻ സഹായിക്കുന്ന 5 ലക്ഷണങ്ങള്‍...

നടുവിന് മുകളിലായി തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നെങ്കിൽ ശ്രദ്ധിക്കുക. ചിലപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിന്റെയോ, വൃക്കയിൽ കല്ല് ഉണ്ടെന്നതിന്റെയോ ലക്ഷണമാകാം അത്.

വൃക്കകളുടെ പ്രവര്‍ത്തനം അപകടത്തിലാകുന്നതിന്റെ സൂചനയാകാം ഇത്. രക്ത ശുദ്ധീകരണ പ്രവര്‍ത്തനം തടസപ്പെടുമ്പോള്‍, ശരീരത്തിലെ സ്രവങ്ങള്‍ പുറംതൊലിയുടെ അടിവശത്ത് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് പാടുകള്‍ രൂപപ്പെടുന്നത്.

വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ ശരീരത്തിൽ രൂപപ്പെടുന്ന ഇപിഒ എന്ന ഹോര്‍മോണ്‍, കൂടുതൽ രക്തകോശങ്ങള്‍ ഉണ്ടാക്കുകയും, ഓക്‌സിജൻ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുകയും ചെയ്യും. രക്തകോശങ്ങളുടെ കുറവ് ക്ഷീണത്തിനും തളര്‍ച്ചയ്‌ക്കും കാരണമാകും. പേശികളില്‍ ബലക്കുറവ് ഉണ്ടാക്കുകയും ചെയ്യും.

മൂത്രത്തിന് കടുംമഞ്ഞനിറമോ ചുവപ്പ് നിറമോ ആയാൽ ശ്രദ്ധിക്കുക, നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലല്ലെന്ന് ഉറപ്പിക്കാം. കൂടാതെ മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും അനുഭവപ്പെടുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

എന്ത് ഭക്ഷണം കഴിച്ചാലും ലോഹങ്ങളിടേത് പോലെയുള്ള രുചി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് വൃക്കകളുടെ പ്രവര്‍ത്തനത്തിലെ തകരാറിനെ സൂചിപ്പിക്കുന്നതാണ്. രക്തത്തിലെ മാലിന്യങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് കാരണമാണ് ഇങ്ങനെ അനുഭവപ്പെടുന്നത്.

മുകളിൽ പറഞ്ഞ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടാൽ, ഉടൻതന്നെ ഡോക്‌ടറെ കാണുക. കൂടാതെ ഭക്ഷണശീലത്തിൽ മാറ്റം വരുത്താനും ശ്രദ്ധിക്കണം. കൂടുതൽ ആന്റി ഓക്‌സിഡന്റുകളും പോഷകസമൃദ്ധമായ ഭക്ഷണവും കഴിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വെറും കുളി മാത്രമല്ല, ചർമ്മത്തിന് നിർബന്ധമായും വേണ്ട 'ബോഡി കെയർ' ഉൽപ്പന്നങ്ങൾ
മുടി കേടുവരാതെ 'ഹെയർ ടൂൾസ്' ഉപയോഗിക്കാം; സ്റ്റൈലിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ