എണ്ണമയമുള്ള ചര്‍മത്തിന് മൂന്ന് ഫേഷ്യലുകൾ

Published : Oct 12, 2018, 11:18 PM ISTUpdated : Oct 12, 2018, 11:24 PM IST
എണ്ണമയമുള്ള ചര്‍മത്തിന് മൂന്ന് ഫേഷ്യലുകൾ

Synopsis

എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാനും മുഖക്കുരു മാറാനും വീട്ടില്‍ തന്നെ ചില ഫേഷ്യലുകള്‍ ഉണ്ടാക്കാനാകും.നാരങ്ങയും തൈരും ഉപയോഗിച്ചുള്ള ഫേഷ്യല്‍ വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാനാകും. സിട്രിക്‌ ആസിഡ്‌ ധാരാളം അടങ്ങിയ ഒന്നാണ്‌ നാരങ്ങ. എണ്ണ വലിച്ചെടുക്കാനുള്ള കഴിവ്‌ നാരങ്ങക്കുണ്ട്‌

എണ്ണമയമുള്ള ചര്‍മമുള്ളവര്‍ എപ്പോഴും പറയുന്ന പ്രശ്‌നമാണ്‌ മുഖക്കുരു. മുഖക്കുരു മാറാന്‍ പലതരത്തിലുള്ള മരുന്നുകളും ഉപയോഗിച്ചിട്ടും ഫലം ഉണ്ടായി കാണില്ല. എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാനും മുഖക്കുരു മാറാനും വീട്ടില്‍ തന്നെ ചില ഫേഷ്യലുകള്‍ ഉണ്ടാക്കാനാകും.

നാരങ്ങയും തൈരും ഉപയോഗിച്ചുള്ള ഫേഷ്യല്‍ വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാനാകും. സിട്രിക്‌ ആസിഡ്‌ ധാരാളം അടങ്ങിയ ഒന്നാണ്‌ നാരങ്ങ. എണ്ണ വലിച്ചെടുക്കാനുള്ള കഴിവ്‌ നാരങ്ങക്കുണ്ട്‌. രണ്ട്‌ ടീസ്‌പൂണ്‍ നാരങ്ങ നീരും രണ്ട്‌ സ്‌പൂണ്‍ തൈരും ചേര്‍ത്ത്‌ ചേര്‍ത്ത്‌ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ്‌ മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക. ആഴ്‌ച്ചയില്‍ മൂന്ന്‌ തവണയെങ്കിലും ഈ ഫേഷ്യൽ ഇടാൻ ശ്രമിക്കുക.

എണ്ണമയമുള്ള ചര്‍മ്മത്തിനുള്ള മറ്റൊരു ഫേഷ്യലാണ്‌ മുള്‍ട്ടാണി മിട്ടി, കുക്കുമ്പര്‍ ഫേഷ്യൽ. മുഖക്കുരു മാറാന്‍ ഏറ്റവും നല്ലതാണ്‌ മുള്‍ട്ടാണി മിട്ടി. രണ്ട്‌ ടീസ്‌പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി,ഒരു സ്‌പൂണ്‍ നാരങ്ങ നീര്‌, രണ്ട്‌ ടീസ്‌പൂണ്‍ വെള്ളരിക്കയുടെ നീര്‌ ഇവയെല്ലാം ഒരുമിച്ച്‌ ചേര്‍ത്ത്‌ മുഖത്തിടുക.15 മിനിറ്റ്‌ കഴിഞ്ഞ്‌ ചെറുചൂടുവെള്ളത്തിലോ തണ്ണുത്ത വെള്ളത്തിലോ കഴുകി കളയുക. 

എണ്ണമയമുള്ള ചര്‍മ്മം സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ്‌ ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കിയ ശേഷം പൗഡര്‍ രൂപത്തിലാക്കുക.ശേഷം പാലിലോ തൈരിലോ കുഴച്ച്‌ മുഖത്തിടുക. എണ്ണമയം അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ മാറാനും ഏറ്റവും നല്ലതാണ്‌ ഈ ഫേഷ്യൽ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ; കരീന കപൂറിന്റെ ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
Weight Loss Stories : നാല് മാസം കൊണ്ട് കുറച്ചത് 27 കിലോ ; വണ്ണം കുറയ്ക്കാൻ സഹായിച്ച ചില കാര്യങ്ങളുമായി അനന്തു തമ്പി