കാടമുട്ടയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

By Web TeamFirst Published Oct 12, 2018, 9:24 PM IST
Highlights

 ആസ്മ, ചുമ എന്നിവ തടയാൻ ഏറ്റവും നല്ലതാണ് കാടമുട്ട.ആർത്തവ സമയത്തെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. കാടമുട്ടയിൽ പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കാടമുട്ടയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ധാരാളം പോഷക​ഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ടയിൽ വെെറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്.  ആസ്മ, ചുമ എന്നിവ തടയാൻ ഏറ്റവും നല്ലതാണ് കാടമുട്ട. 

വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. അമ്പതുഗ്രാം കാടമുട്ടയില്‍  80 കാലറി മാത്രമാണുള്ളത്. ജലദോഷം, പനി എന്നിവ മാറാൻ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത്‌ ഏറെ ​ഗുണം ചെയ്യും. ആർത്തവ സമയത്തെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള്‍ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത്‌ സഹായിക്കും. 

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കാടമുട്ട കഴിക്കുന്നത് ​ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. ദിവസവും രണ്ട് കാടമുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റാൻ സഹായിക്കും. ക്യാൻസർ വരാതിരിക്കാൻ കാടമുട്ട സഹായിക്കും. കോഴിമുട്ടയിൽ കാണാത്ത ഒാവോ‌മുകോയ്ഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

click me!