പ്രസവസമയത്ത് വേദനകൊണ്ട് പുളയുന്ന യുവതിയെ ആശ്വസിപ്പിക്കാനെത്തിയ കാമുകന് സംഭവിച്ചത്- വീഡിയോ

Web Desk |  
Published : Mar 07, 2018, 11:13 AM ISTUpdated : Jun 08, 2018, 05:44 PM IST
പ്രസവസമയത്ത് വേദനകൊണ്ട് പുളയുന്ന യുവതിയെ ആശ്വസിപ്പിക്കാനെത്തിയ കാമുകന് സംഭവിച്ചത്- വീഡിയോ

Synopsis

കാമുകിയുടെ പ്രസവത്തിന് കൂടെ നിന്ന യുവാവിന് സംഭവിച്ച കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

കാമുകിയുടെ പ്രസവത്തിന് കൂടെ നിന്ന യുവാവിന് സംഭവിച്ച കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാമുകിയുടെ പ്രസവവേദന കണ്ട് യുവാവ് ബോധംകെട്ടുവീഴുകയായിരുന്നു. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നു. ബര്‍മിംഗ്ഹാം വുമന്‍സ് ആശുപത്രിയിലാണ് സംഭവം. 

വീഡിയോ 

വണ്‍ ബോണ്‍ എവരി മിനിറ്റ് എന്ന ഷോയുടെ ഭാഗമായി ചിത്രീകരിച്ച വീഡിയോയിലാണ് 23കാരിയായ കാമുകി ഏമിയുടെ പ്രസവവേദന കണ്ട് 29 കാരനായ ബെന്‍ ബോധരഹിതനായി വീഴുന്നത്. കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങള്‍ പകര്‍ത്തുന്ന പരിപാടിയാണ് വണ്‍ ബോണ്‍ എവരി മിനിറ്റ്.

തുടക്കത്തില്‍ വേദനകൊണ്ട് പുളയുന്ന ഏമിക്ക് വേദന സംഹാരി ശ്വസിക്കുവാന്‍ സഹായിച്ചും അവളെ ആശ്വസിപ്പിച്ചും കൂടെ നിന്ന ബെന്‍ അല്‍പ്പസമയത്തിനകം ബോധംകെടുകയായിരുന്നു. തുടര്‍ന്ന് ഏമിയെ പരിചരിച്ച നേഴ്സ് ബെന്നിനെ നോക്കാന്‍ മറ്റൊരു നേഴ്സിനെ വിളിച്ചുവരുത്തി. ആമ്പര്‍ റോസ് എന്ന പെണ്‍കുഞ്ഞിനാണ് ഏമി ജന്മം കൊടുത്തത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
രാവിലെ തലവേദന അനുഭവപ്പെടാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം ‌