ഐസ്‌ക്രീം ഇഷ്‌ടങ്ങള്‍ നിങ്ങളെക്കുറിച്ച് ചിലത് പറയും!

Web Desk |  
Published : May 26, 2016, 10:20 AM ISTUpdated : Oct 05, 2018, 02:51 AM IST
ഐസ്‌ക്രീം ഇഷ്‌ടങ്ങള്‍ നിങ്ങളെക്കുറിച്ച് ചിലത് പറയും!

Synopsis

ഐസ്‌ക്രീം ഇഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും. പലതരം ഫ്ലേവറുകളിലുള്ള ഐസ്‌ക്രീമുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ചിലര്‍ക്ക് പ്രത്യേകതരം ഐസ്‌ക്രീം ആയിരിക്കും ഇഷ്‌ടം. അങ്ങനെ പ്രത്യേകതരം ഐസ്‌ക്രീം ഇഷ്‌ടപ്പെടുന്നതിന് എന്തെങ്കിലും കാര്യമുണ്ടോ? അതുണ്ടോയെന്ന് ഉറപ്പിച്ചുപറയുന്നതിന് മുമ്പ് ഓരോ തരം ഐസ്‌ക്രീം ഇഷ്‌‌ടപ്പെടുന്നവര്‍ക്കും ഓരോ സ്വഭാവ സവിശേഷതകളുണ്ടത്രെ. വളരെ രസകരമായ അത്തരം ചില വിവരങ്ങളിലേക്കു നോക്കാം...

വാനില ഐസ്‌ക്രീം ഇഷ്‌ടപ്പെടുന്നവര്‍ നല്ല ധൈര്യശാലിയും ചുറുചുറുക്കുള്ളവരുമായിരിക്കും. ഒപ്പം എന്തുകാര്യത്തിനും വിശ്വസിക്കാവുന്നവരുമായിരിക്കും ഇവര്‍.

ചോക്ലേറ്റ് ഫ്ലേവറിലുള്ള ഐസ്‌ക്രീം ഇഷ്‌ടപ്പെടുന്നവര്‍ മനസില്‍ യുവത്വം കാത്തുസൂക്ഷിക്കുന്നവരും ജീവിതം അടിച്ചുപൊളിക്കണമെന്ന് ആഗ്രഹിക്കുന്നവരുമായിരിക്കും. കൂടാതെ മനസിനുള്ളില്‍ ഉള്ളത് പുറമെ കാണിക്കുവരുമായിരിക്കും ഇത്തരക്കാര്‍.

സ്‌ട്രാബെറി ഐസ്‌ക്രീം ഇഷ്‌ടപ്പെടുന്നവര്‍ വിനോദപരിപാടികളുടെ ആരാധകരും നാണക്കാരും ചിന്തിക്കുന്നവരും പാകതയോടെ പെരുമാറുന്നവരുമാണ്.

ജീവിതം ശരിക്കും അടിച്ചുപൊളിച്ചു ജീവിക്കുന്നവര്‍ ഏറെ ഇഷ്‌ടപ്പെടുന്നത് ബട്ടര്‍സ്‌കോച്ച് ഫ്ലേവറിലുള്ള ഐസ്‌ക്രീം ആയിരിക്കുമത്രെ.

ആല്‍മണ്ട് ഐസ്ക്രീം ഇഷ്‌ടപ്പെടുന്നവര്‍ എല്ലാ കാര്യവും കൃത്യതയോടെ ചെയ്യുന്നവരും പഴയ മൂല്യങ്ങളും ഗുണങ്ങളും കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും.

കോഫി ഫ്ലേവറിലുള്ള ഐസ്‌ക്രീം ഇഷ്‌ടപ്പെടുന്നവരുടെ ജീവിതം എപ്പോഴും നാടകീയമായിരിക്കും. അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഉറ്റവര്‍ക്ക് പോലും അറിയാന‍് സാധിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ