
പങ്കാളികൾ നിങ്ങളെ ശകാരിക്കുമെന്ന ഭയം നിങ്ങളെ പിന്തുടരുന്നുണ്ടോ? എന്നാൽ അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും രണ്ട് തരത്തിലും ബാധിച്ചേക്കും. ഇൗ ഭയം നിങ്ങളുടെ പ്രണയത്തിന്‍റെയും പ്രതിബദ്ധതയുടെയും തോതിനെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങൾ. ഒന്നുകിൽ അവ ബന്ധത്തെ ശക്തിപ്പെടുത്തും, അല്ലെങ്കിൽ അവസാനിപ്പിക്കുന്നതിൽ കലാശിക്കും.
ഇറ്റലിയിലെ വിറ്റസല്യൂട് സാൻ റഫേല സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മോട്ടിവേഷൻ ആന്‍റ് ഇമോഷൻ എന്ന ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്. പ്രണയബന്ധത്തിൽ ഏർപ്പെട്ടവർ ഉൾപ്പെടെയുള്ളവരെ പങ്കാളികളാക്കിയാണ് പഠനം നടത്തിയത്. രണ്ട് വിഭാഗമാക്കിയാണ് പഠനം നടത്തിയത്.
ബന്ധം അവസാനിപ്പിക്കാൻ മിതമായ സാധ്യതയേയുള്ളൂ എന്നാണ് പഠനത്തിൽ പങ്കാളികളായവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായത്. എന്നാൽ പ്രതിബദ്ധതയുടെ തോത് കൂടുതൽ വർധിച്ചതായും വ്യക്തമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam