നാഷണൽ ബോഡിബിൽഡിംഗ് & ഫിറ്റ്നസ് ഫെഡറേഷൻ (NBFF) സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പ്രധാന വിഭാഗങ്ങളിലായി മോംസ് ഫിറ്റ്നസ് വിഭാഗം: ഒന്നാം സ്ഥാനം (Gold), വിമൻസ് ഫിറ്റ്നസ് വിഭാഗം : രണ്ടാം സ്ഥാനം (Silver) എന്നിവ ശ്രുതി കരസ്ഥമാക്കി.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.
തെറ്റായ ജീവിതശെെലിയും ഫാസ്റ്റ് ഫുഡിന്റെയും ഉപയോഗവും വ്യായാമമില്ലായ്മയുമെല്ലാം ശരീരഭാരം കൂട്ടുന്നതിന് കാരണമാകുന്നു. അമിതവണ്ണം ശരീരഭാരം കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകൾ എടുക്കുന്നവരുണ്ട്. മൂന്ന് മാസം കൊണ്ട് 14 കിലോ ഭാരം കുറച്ചതിനെ കുറിച്ച് കോഴിക്കോട് കക്കാടി സ്വദേശിനി ശ്രുതി കെ സംസാരിക്കുന്നു.
തുടക്കത്തിൽ 63 കിലോ ഭാരം ഉണ്ടായിരുന്നു. ഇപ്പോൾ 49 കിലോ ഭാരമാണുള്ളത്. ഡയറ്റും വർക്കൗട്ടും 2025 ഓഗസ്റ്റ് മാസമാണ് തുടങ്ങിയത്. സെപ്റ്റംബർ മാസം എത്തിയപ്പോൾ തന്നെ 55 കിലോയിലെത്തി. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് എല്ലാം തന്നെ ഒഴിവാക്കി.
ചോറ്, ചായ, കാപ്പി എന്നിവയെല്ലാം പൂർണമായും ഒഴിവാക്കിയിരുന്നു. പ്രസവം കഴിഞ്ഞപ്പോൾ പെട്ടെന്നാണ് ഭാരം കൂടിയത്. അങ്ങനെയാണ് ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തുന്നതെന്ന് ശ്രുതി പറയുന്നു.
‘ക്യത്യമായ ഡയറ്റും വർക്കൗട്ടും പിന്തുടർന്നു’
ക്യത്യമായ ഡയറ്റും വർക്കൗട്ടും ചെയ്താണ് ഭാരം കുറയ്ക്കാൻ സാധിച്ചത്. വീട്ടിലിരുന്ന വ്യായാമം ചെയ്യുന്നതിനെക്കാൾ നല്ലത് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നതാണ്. ഹോം വർക്കൗട്ട് ഒരു പരിധി വരെ വണ്ണം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നത് ഹെൽത്തിയായ രീതിയിൽ വണ്ണം കുറയ്ക്കാൻ സാധിക്കുമെന്ന് ശ്രുതി പറഞ്ഞു.
വണ്ണം ഉണ്ടായിരുന്നപ്പോൾ ഇഷ്ടമുള്ള വസ്ത്രം ഇടാൻ പറ്റില്ലായിരുന്നു. എന്നാൻ ഇപ്പോൾ അങ്ങനെയല്ല. ഇഷ്ടമുള്ള വസ്ത്രമിടാം. ആത്മവിശ്വാസം കൂടി എന്നതാണ് പ്രധാന മാറ്റമെന്ന് ശ്രുതി പറയുന്നു. വണ്ണം കുറയ്ക്കണം എന്നുണ്ടെങ്കിൽ പലർക്കും പല ഡയറ്റാണ്.
ബ്രേക്ക്ഫാസ്റ്റിന് ഓട്സാണ് കഴിച്ചിരുന്നത്. ഓവർ നെെറ്റ് ഓട്സും മുട്ടയുടെ വെള്ളയും കഴിച്ചിരുന്നു. ചിയ സീഡ്, ഫ്ളാക്സ് സീഡ്, പഴങ്ങൾ പോലുള്ളവ ചേർത്താണ് ഓട്സ് കഴിച്ചിരുന്നത്. ഉച്ചയ്ക്ക് ചോറ് ഒഴിവാക്കിയിരുന്നു. പകരം ചപ്പാത്തി, സാലഡ് വെള്ളരിക്ക, ചിക്കൻ അല്ലെങ്കിൽ പനീർ ഉൾപ്പെടുത്തിയിരുന്നു.
വെെകിട്ട പ്രീ വർക്കൗട്ട് മീലാണ് വെെകിട്ട് എടുക്കുന്നത്. വീറ്റ് ബ്രെഡ്, ആൽമണ്ട്സ്, മുട്ടയുടെ വെള്ള എന്നിവ വെെകിട്ട് കഴിച്ചിരുന്നു. വണ്ണം കുറഞ്ഞപ്പോൾ എല്ലാവരിലും നിന്നും നല്ല പ്രതികരണമാണ് കിട്ടുന്നത്. എങ്ങനെയാണ് ഇത്രയും കിലോ ഭാരം കുറച്ചതെന്ന് പലരും ചോദിക്കുന്നുണ്ട്. മാളികടവിലുള്ള എലിവേറ്റ് ഫിറ്റ്നസ് എന്ന ജിമ്മിലാണ് പോകാറുള്ളത്. ട്രെയിനർമാരായ ദിപിൻ, നിജേഷ് എന്നിവർ ക്യത്യമായ ഡയറ്റും വർക്കൗട്ടും പറഞ്ഞ് തന്നിരുന്നു.
80 ശതമാനം ഡയറ്റും 20 ശതമാനം വ്യായാമവും ഉണ്ടെങ്കിൽ വണ്ണം എളുപ്പം കുറയ്ക്കാൻ സാധിക്കും. നമ്മുടെ ശരീരമാണ്. ഭാരം കുറയ്ക്കാൻ നമ്മൾ തന്നെ വിചാരിക്കണം. ഒരിക്കലും മടിച്ചിരിക്കരുത്. സ്ത്രീകളെ സംബന്ധിച്ച് പ്രസവം കഴിഞ്ഞാൽ ഭാരം കൂടാം. തുടക്കത്തിൽ ലഘു വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. ശേഷം ജിമ്മിൽ പോയി തന്നെ വണ്ണം വർക്കൗട്ട് ചെയ്യുന്നതാണ് നല്ലതെന്ന് ശ്രുതി പറയുന്നു.
നാഷണൽ ബോഡിബിൽഡിംഗ് & ഫിറ്റ്നസ് ഫെഡറേഷൻ (NBFF) സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പ്രധാന വിഭാഗങ്ങളിലായി മോംസ് ഫിറ്റ്നസ് വിഭാഗം: ഒന്നാം സ്ഥാനം (Gold), വിമൻസ് ഫിറ്റ്നസ് വിഭാഗം : രണ്ടാം സ്ഥാനം (Silver) എന്നിവ ശ്രുതി കരസ്ഥമാക്കി. തൃശ്ശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാലാമത് NBFF മിസ്റ്റർ ഇന്ത്യ ബോഡിബിൽഡിംഗ് & ഫിസിക് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം ശ്രുതി കാഴ്ചവച്ചത്.


