മിസ്റ്ററില്‍ നിന്ന് മിസ് യൂണിവേഴ്‌സിലേക്ക്; ചരിത്രമെഴുതി ഏയ്ഞ്ചല

By Web DeskFirst Published Jul 4, 2018, 3:47 PM IST
Highlights
  • ലോകസുന്ദരിപ്പട്ടത്തിന് മത്സരിക്കാന്‍ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി
  • 22 മത്സരാര്‍ത്ഥികളെയാണ് ഏയ്ഞ്ചല പിന്തള്ളിയത്

സ്‌പെയിന്‍ തന്റെ രാജ്യത്തിന്റെ സുന്ദരിയെ കണ്ടെത്തിക്കഴിഞ്ഞു. ഏയ്ഞ്ചലാ പോണ്‍സ് എന്ന ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥി. 

ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ എടുത്തുകളഞ്ഞത് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതിന് ശേഷം ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം ലോക സുന്ദരിപ്പട്ടത്തിനായി മത്സരത്തിനെത്തുന്നത്. 22 മത്സരാര്‍ത്ഥികളെ തോല്‍പിച്ചുകൊണ്ടാണ് ഏയ്ഞ്ചല മിസ് സ്പെയിന്‍ പട്ടം നേടിയിരിക്കുന്നത്. 

2015ല്‍ ഏയ്ഞ്ചല മിസ് സ്‌പെയിന്‍ പദത്തിന് വേണ്ടി മത്സരിച്ചു. എന്നാല്‍ ടൈറ്റില്‍ കരസ്ഥമാക്കാനാകാതെ അന്ന് ഏയ്ഞ്ചല മടങ്ങി.

വേദിയില്‍ കാണുന്ന തിളക്കം മാത്രമല്ല 26കാരിയായ ഏയ്ഞ്ചലയെ സുന്ദരിയാക്കുന്നത്. തുടച്ചുമിനുക്കിയ കാഴ്ചപ്പാടുകള്‍ കൂടിയാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. താന്‍ നേരിട്ട അപമാനം, മാറ്റി നിര്‍ത്തലുകള്‍ ഇതില്‍ നിന്നെല്ലാം കൃത്യമായ പാഠങ്ങളുള്‍ക്കൊണ്ടാണ് ഏയ്ഞ്ചല നീങ്ങിയത്.

2012ല്‍ ജെന്ന എന്ന കനേഡിയന്‍ മോഡലാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടി ലോക സുന്ദരി മത്സരത്തിന്റെ വേദി തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമയുദ്ധം നടത്തിയത്. ആ പോരാട്ടം വിജയം കണ്ടു. 2015ല്‍ ഏയ്ഞ്ചല മിസ് സ്‌പെയിന്‍ പദത്തിന് വേണ്ടി മത്സരിച്ചു. എന്നാല്‍ ടൈറ്റില്‍ കരസ്ഥമാക്കാനാകാതെ അന്ന് ഏയ്ഞ്ചല മടങ്ങി. നടക്കാനിരിക്കുന്ന ലോകസുന്ദരി മത്സരം അതുകൊണ്ടുതന്നെ ഏയ്ഞ്ചലയ്ക്ക് ഒരു മധുരപ്രതികാരത്തിന്റെ കൂടി വേദിയാകും. 

സ്വന്തം വ്യക്തിത്വത്തോടും മറ്റുള്ളവരോടുമുള്ള ബഹുമാനത്തേയും സഹിഷ്ണുതയേയും കുറിച്ച് ലോകത്തോട് പറയാനുള്ള അവസരമായാണ് അംഗീകാരത്തെ കാണുന്നതെന്ന് ഏയ്ഞ്ചല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 


 

click me!