തടി കുറയ്ക്കാൻ ഫിഷ് ഡയറ്റ്; ശ്രദ്ധിക്കേണ്ട ചിലത്

By Web TeamFirst Published Jan 24, 2019, 11:05 AM IST
Highlights

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് ഫിഷ് ഡയറ്റ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ ഫാറ്റും അടങ്ങിയ ഡയറ്റാണ് ഫിഷ്‌ ഡയറ്റ്. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ അമിതവിശപ്പ്‌ തടയും ഒപ്പം കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുന്ന രീതിയാണ് ഫിഷ്‌ ഡയറ്റ്. 

തടി കുറയ്ക്കാൻ പലതരത്തിലുള്ള ഡയറ്റുകൾ ഇന്നുണ്ട്. സീറോ ഡയറ്റ്, കീറ്റോ ഡയറ്റ്, ജ്യൂസ് ഡ‍യറ്റ് ഇങ്ങനെ നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് ഫിഷ് ഡയറ്റ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ ഫാറ്റും അടങ്ങിയ ഡയറ്റാണ് ഫിഷ്‌ ഡയറ്റ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.

മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ അമിതവിശപ്പ്‌ തടയും ഒപ്പം കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുന്ന രീതിയാണ് ഫിഷ്‌ ഡയറ്റ്. ഫിഷ്‌ ഡയറ്റ് ആരംഭിക്കുമ്പോള്‍ ആദ്യം ഏതെങ്കിലും മാംസാഹാരത്തോടൊപ്പം മത്സ്യം കഴിച്ചു തുടങ്ങാം. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ മത്സ്യം മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റ് ശീലിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും.

ഡിഎച്ച്എ, ഇപിഎ എന്നിങ്ങനെ രണ്ടു തരം  ഒമേഗ  3 ഫാറ്റി ആസിഡ് മത്സ്യത്തിലുണ്ട്. സൗത്ത് ഓസ്ട്രേലിയയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മീനെണ്ണ ദിവസവും കഴിക്കുകയും ആഴ്ച്ചയില്‍ മൂന്നു തവണ എങ്കിലും വ്യായാമം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഒരാഴ്ച്ച കൊണ്ട് തന്നെ രണ്ട് കിലോ വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.  എങ്ങനെ വേണമെങ്കിലും പാകം ചെയ്ത് കഴിക്കാവുന്ന ഒന്നാണ് മത്സ്യം.

വേവിച്ചോ ഗ്രില്‍ ചെയ്തോ എങ്ങനെ ആയാലും മത്സ്യം കഴിക്കാം. ഉപ്പും മസാലയുമൊക്കെ ചേര്‍ത്ത് പൊരിച്ച്  എടുക്കുന്നതിനെക്കാള്‍ വേവിച്ചോ ബേക്ക് ചെയ്തോ മത്സ്യം പാകം ചെയ്യുന്നതാണ് ഉത്തമം. ഫ്രൈ ചെയ്യുമ്പോള്‍ അനാരോഗ്യകരമായ കാലറിയും ഫാറ്റും ഉള്ളിലെത്തും. ഉപ്പ് ചേര്‍ത്ത് ഉണക്കിയെടുക്കുന്ന മത്സ്യം കഴിച്ചാല്‍ ധാരാളം ഉപ്പിന്റെ അംശം ശരീരത്തിലെത്തുന്നു. അതിനാല്‍ ഏറ്റവും നല്ല മത്സ്യം ബേക്ക് ചെയ്തോ വേവിച്ചോ കഴിക്കാവുന്നതാണ്. 


 

click me!