പ്രസവശേഷവും 'ഫിറ്റ്' ആകാന്‍ കരീന; വീഡിയോ പങ്കുവച്ച് പരിശീലക

Published : Dec 02, 2018, 02:57 PM IST
പ്രസവശേഷവും 'ഫിറ്റ്' ആകാന്‍ കരീന; വീഡിയോ പങ്കുവച്ച് പരിശീലക

Synopsis

മകന്‍ പിറന്ന് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഫിറ്റ് ആകാനുള്ള കടുത്ത പരിശ്രമത്തിലാണ് കരീനയിപ്പോള്‍. ഇതിനായി സാധാരണയില്‍ കവിഞ്ഞ്, അല്‍പം കൂടി 'റിസ്‌ക്' ഉള്ള വ്യായാമമുറകളില്‍ ഏര്‍പ്പെടാനും താരം റെഡി

വിവാഹവും പ്രസവവുമൊന്നും ബോളിവുഡ് നടിമാരുടെ സൗന്ദര്യത്തെ തെല്ലും ബാധിക്കാറില്ല. കടുത്ത 'വര്‍ക്കൗട്ടുകള്‍' തന്നെയാണ് ഇതിന് പിന്നിലെ രഹസ്യം. കജോളും ഐശ്വര്യയുമൊക്കെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇതേ പട്ടികയില്‍ പെടുത്താവുന്ന നടിയാണ് കരീന കപൂറും. 

മകന്‍ പിറന്ന് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഫിറ്റ് ആകാനുള്ള കടുത്ത പരിശ്രമത്തിലാണ് കരീനയിപ്പോള്‍. ഇതിനായി സാധാരണയില്‍ കവിഞ്ഞ്, അല്‍പം കൂടി 'റിസ്‌ക്' ഉള്ള വ്യായാമമുറകളില്‍ ഏര്‍പ്പെടാനും താരം റെഡി. ഇത്തരത്തില്‍ ഒരു പുതിയ ഉപകരണം ഉപയോഗിച്ച് പരിശീലനം നടത്തുന്ന കരീനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പരിശീലകയായ നമ്രത പുരോഹിത്. 

 

 

കാഴ്ചയില്‍ ഡമ്പെല്‍സ് പോലെ തോന്നിക്കുന്ന, എക്‌സ്‌കോസ് (XCos) എന്ന ഉപകരണമാണ് ഈ പരിശീലനത്തിന് ഉപയോഗിച്ചിരിക്കുന്നത്. വളരെ ബുദ്ധിമുട്ടാണ് ഇതുപയോഗിച്ചുള്ള പരിശീലനമെന്നാണ് നമ്രത അഭിപ്രായപ്പെടുന്നത്. മുഴുവന്‍ ശരീരവും ഇളകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏതുതരം ശരീരപ്രകൃതിയുള്ളവര്‍ക്കും ഇണങ്ങുന്ന ഒരുപകരണം കൂടിയാണിത്. 

ശരീരത്തെ നല്ലരീതിയില്‍ പരുവപ്പെടുത്താനും കൊഴുപ്പ് പൂര്‍ണ്ണമായി ഇല്ലാതാക്കാനും ഈ വര്‍ക്കൗട്ട് ഏറെ ഉപകാരപ്രദമാണ്. അതേസമയം കൃത്യമായ മാര്‍ഗനിര്‍ദേശമില്ലാതെ എക്‌സ്‌കോസ് ഉപയോഗിക്കുന്നത് പരിക്കുകള്‍ക്ക് ഇടയാക്കുമെന്ന് നമ്രത മുന്നറിയിപ്പ് നല്‍കുന്നു.
 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ