കുടവയർ ആണെന്ന് ആദ്യം കരുതി; പക്ഷേ, ഡോക്ടർമാർ വയർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 34 കി.ഗ്രാം ഭാരമുളള മുഴ

By Web TeamFirst Published Dec 1, 2018, 10:21 AM IST
Highlights

ഡോ.വില്യം സെങ് എന്ന ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ഹെക്ടറിന് ലിപോസാര്‍കോമ എന്ന അപൂര്‍വ്വമായ അര്‍ബുദ രോഗമാണെന്ന് വ്യക്തമായത്. കൊഴുപ്പ് കോശങ്ങളെ ബാധിക്കുന്ന അര്‍ബുദം ഒരു വലിയ മുഴയായി അടിവയറ്റില്‍ രൂപപ്പെടുകയായിരുന്നു. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍ മുഴ നീക്കം ചെയ്തതു.

വയർ വീർത്തിരിക്കുന്നത് കണ്ട് പലരും എന്നെ പരിഹസിച്ചു. ആദ്യമൊക്കെ കരുതി തടി കൂടുന്നതായിരിക്കുമെന്ന്. മൂന്ന് മാസം കഴിഞ്ഞപ്പോൾ വയർ നല്ല പോലെ വീർത്തു വന്നു. അങ്ങനെയാണ് ഡോക്ടറിനെ പോയി കാണണമെന്ന് തീരുമാനിച്ചതെന്ന് 47കാരനായ ഹെക്ടര്‍ ഹെര്‍ണാണ്ടസ് പറയുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്റെ വയറ്റില്‍ 34 കി.ഗ്രാം ഭാരമുളള മുഴയുണ്ടെന്ന് ഹെക്ടര്‍ മനസ്സിലാക്കുന്നത്. മുഴ വലുതായി വരികയാണ് ചെയ്തതു. 

വയറ് മറച്ച് വയ്ക്കാനായി ജാക്കറ്റൊക്കെ ധരിക്കുമായിരുന്നു. പക്ഷേ, എന്നിട്ടും കാര്യമുണ്ടായില്ല. ബിയർ ധാരാളം കഴിക്കുമായിരുന്നു. ഒരുപക്ഷേ അത് കൊണ്ടാകാം വയർ വീർത്തതെന്ന് വിചാരിച്ചു. വയർ വീർത്ത് വന്നപ്പോൾ ബിയർ പൂർണമായും ഉപേക്ഷിച്ചു. ഭക്ഷണത്തിലും നിയന്ത്രണം കൊണ്ടുവന്നെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. വയർ വീണ്ടും കൂടിയതോടെ ഷൂവിന്റെ ലേസ് വരെ കെട്ടാന്‍ വേണ്ടി കുനിയാന്‍ പറ്റാതായതായെന്ന് ഹെക്ടര്‍ പറയുന്നു. 

വയർ വീര്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ മറ്റ് ശരീരഭാഗങ്ങള്‍ മെലിയുന്നുണ്ടായിരുന്നു. ഇതില്‍ ആശങ്ക തോന്നിയാണ് ഹെക്ടര്‍ 2016ല്‍ ഡോക്ടറെ സമീപിച്ചത്. ഡോ.വില്യം സെങ് എന്ന ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ഹെക്ടറിന് ലിപോസാര്‍കോമ എന്ന അപൂര്‍വ്വമായ അര്‍ബുദ രോഗമാണെന്ന് വ്യക്തമായത്. കൊഴുപ്പ് കോശങ്ങളെ ബാധിക്കുന്ന അര്‍ബുദം ഒരു വലിയ മുഴയായി അടിവയറ്റില്‍ രൂപപ്പെടുകയായിരുന്നു. വേദന ഇല്ലാത്ത മുഴയായിരുന്നു അത്. 

രക്തസമ്മര്‍ദ്ദം ഉളളത് കാരണം മുഴയുടെ ലക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദത്തിന്റെതാണെന്നും കരുതി. വിവരം അറിഞ്ഞ് താന്‍ അന്ന് ഞെട്ടിപ്പോയെന്ന് ഹെക്ടര്‍ പറഞ്ഞു. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍ മുഴ നീക്കം ചെയ്തതു. 34 കിലോ ഭാരമുളള മുഴയായിരുന്നു അത്. മുഴ വീണ്ടും വരാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ ഹെക്ടറിനോട് പറഞ്ഞത്. വീണ്ടും മുഴ വന്നാൽ ശസ്ത്രക്രിയ മാത്രമാണ് മാർഗ്ഗമെന്നും ഡോക്ടർമാർ പറയുന്നു. ഇടവിട്ട് സിടി സ്കാനിന് വിധേയനാകുന്നുണ്ടെന്നും ഹെക്ടര്‍ പറഞ്ഞു. 

click me!