
സാധാരണ കാണുന്ന ചുവന്ന ആപ്പിളുകളെക്കുറിച്ച് കേൾക്കുമ്പോള്‍ പച്ച ആപ്പിളുകൾ നമ്മുടെ ശ്രദ്ധയിൽവരാറില്ല. ചുവന്ന ആപ്പിളുകൾ പോലെ തന്നെ പച്ചയും ആരോഗ്യദായകമാണ്. എന്നിരുന്നാലും പച്ച ആപ്പിളുകൾക്ക് രുചിയിൽ അൽപ്പം പുളിയും മധുരവുമാണ്.
ആരോഗ്യത്തിനും സൗന്ദര്യകാര്യങ്ങളിലും പച്ച ആപ്പിളിന് ഗുണങ്ങളേറെയുണ്ട്. പോഷകങ്ങൾ, ഫൈബർ, ധാതുക്കൾ, വിറ്റമാനുകൾ എന്നിവയാൽ സമ്പന്നമാണ്. പച്ച ആപ്പിളിന്‍റെ അഞ്ച് അത്ഭുത ഗുണങ്ങൾ ഇതാ:
ഉയർന്ന ഫൈബർ സാന്നിധ്യം ശരീരത്തിലെ പോഷണത്തെ വർധിപ്പിക്കുന്നു. ആപ്പിൾ കഴിക്കുമ്പോള്‍ തൊലി കളയരുത്. തൊലിയോടെ ആപ്പിൾ കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം. ഉയർന്ന ഫൈബർ സാന്നിധ്യം ആപ്പിൾ ശരീരത്തിലെ വിഷമുക്തമാക്കൽ ജോലി കൂടി നിർവഹിക്കുന്നു. കരളിനെയും ദഹന വ്യവസ്ഥയെയും അപകടകരമായ വസ്തുക്കളിൽ നിന്ന് സുരക്ഷിതമാക്കാനും ആപ്പിൾ സഹായിക്കുന്നു.
പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ് ശരീരത്തിലെ മികച്ച രക്തചംക്രമണത്തിന് സഹായിക്കുന്നു. രക്തചംക്രമണം വർധിക്കുന്നത് ഹൃദ്രോഗ, പക്ഷാഘാത സാധ്യതകൾ ഇല്ലാതാക്കുന്നു. വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ രക്തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിൾ കഴിക്കുന്നത് സഹായകമാണ്.
പച്ച ആപ്പിൾ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ്. ചർമ കോശങ്ങളുടെ നാശത്തെ വിറ്റാമിൻ സി തടയും. ചർമത്തിലുണ്ടാകുന്ന ക്യാന്‍സറിനുള്ള സാധ്യതയെ തടയുകയും ചെയ്യും. വിറ്റാമിൻ എയുടെ സാന്നിധ്യം കാഴ്ച ശക്തിയെ സഹായിക്കും.
പച്ച ആപ്പിൾ കാൽസ്യത്തിന്റെ സാന്നിധ്യത്താൽ സമ്പന്നമാണ്. എല്ലാ ദിവസവും പച്ച ആപ്പിൾ കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ബലം വർധിപ്പിക്കും.
ചർമത്തിന്റെ പുഷ്ടിയെ നിലനിർത്താനും അതുവഴി സൗന്ദര്യം സംരക്ഷിക്കാനും പച്ച ആപ്പിൾ കഴിക്കുന്നത് സഹായകമാണ്. ശരീരത്തിലുണ്ടാകുന്ന ഇരുണ്ട കലകളെ ഇല്ലാതാക്കാനും ഇവ സഹായകം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam