ആര്‍ത്തവത്തിന്റെ വിഷമതകള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ അഞ്ച് തരം ഭക്ഷണം...

Published : Jan 19, 2019, 07:36 PM IST
ആര്‍ത്തവത്തിന്റെ വിഷമതകള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ അഞ്ച് തരം ഭക്ഷണം...

Synopsis

ആര്‍ത്തവസമയത്ത് രക്തം പുറന്തള്ളുമ്പോള്‍ ഗര്‍ഭപാത്രം സങ്കോചിക്കുന്നു. ഇതാണ് വേദനയ്ക്ക് കാരണമാകുന്നത്. ആര്‍ത്തവസമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഈ വേദനയില്‍ നിന്ന് കുറച്ച് ആശ്വാസം ലഭിച്ചേക്കും

ആര്‍ത്തവകാലത്ത് മിക്ക സ്ത്രീകള്‍ക്കും വേദന അനുഭവപ്പെടാറുണ്ട്. ഒരു പരിധിവരെയുള്ള വേദന സാധാരണവുമാണ്. അതായത് ആര്‍ത്തവസമയത്ത് രക്തം പുറന്തള്ളുമ്പോള്‍ ഗര്‍ഭപാത്രം സങ്കോചിക്കുന്നു. ഇതാണ് വേദനയ്ക്ക് കാരണമാകുന്നത്. ആര്‍ത്തവസമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഈ വേദനയില്‍ നിന്ന് കുറച്ച് ആശ്വാസം ലഭിച്ചേക്കും. അത്തരത്തിലുള്ള അഞ്ച് തരം ഭക്ഷണങ്ങളേതെല്ലാമെന്ന് ഒന്ന് നോക്കാം. 

ഒന്ന്...

സാല്‍മണ്‍ ഫിഷ് ആണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് കഴിക്കാവുന്ന ഒരു നല്ല ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ആകെ ആരോഗ്യത്തിന് ഗുണകരമാണ്. ഇത് കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍-ഡി, ബി6 എന്നിവയാലും സമ്പുഷ്ടമാണ്. വിറ്റാമിന്‍-ഡിയും ബി6ഉം ആര്‍ത്തവത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്...

നേന്ത്രപ്പഴവും ആര്‍ത്തവസമയത്തെ വിഷമതകള്‍ പരിഹരിക്കാന്‍ ഏറെ സഹായകമായ ഭക്ഷണമാണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- ബി6ഉം പൊട്ടാസ്യവും വയറുവേദനയും വയറ്, കെട്ടിവീര്‍ക്കുന്നതും തടയും. ആര്‍ത്തവസമയത്ത് വയര്‍ കെട്ടിവീര്‍ക്കുന്നത് മിക്ക സ്ത്രീകളിലും ഉണ്ടാകാറുണ്ട്. ഈ സമയത്ത് ഗ്യാസ് കയറി അതിന്റെ ഫലമായും വേദനയുണ്ടായേക്കാം. 

മൂന്ന്...

ഇലക്കറികളാണ് ആര്‍ത്തവ വിഷമതകളെ ലഘൂകരിക്കാന്‍ ഗുണകരമാകുന്ന മറ്റൊരു ഭക്ഷണം. ധാരാളം രക്തം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുമ്പോള്‍ അതിന് പകരം ധാരാളം അയേണ്‍ ശരീരത്തിലെത്തിക്കാന്‍ ഇലക്കറികള്‍ക്കാവും. ശരീരത്തിന് പ്രാഥമികമായി ആവശ്യമുള്ള പോഷകങ്ങളും ഇലക്കറികളില്‍ ഉണ്ട്. 

നാല്...

ഓട്ട്‌സും ഒരു പരിധി വരെ ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങള്‍ ലളിതമാക്കിത്തീര്‍ക്കും. ഓട്ട്‌സില്‍, നമുക്കറിയാം ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി, വയറ് വൃത്തിയായിരിക്കാനും ഗ്യാസുണ്ടാകുന്നത് തടയാനും ഇത് സഹായിക്കും. ഇതോടൊപ്പം തന്നെ ഓട്ട്‌സിലടങ്ങിയിരിക്കുന്ന സിങ്ും  മഗ്നീഷ്യവും ആര്‍ത്തവ പ്രശ്‌നങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു. 

അഞ്ച്...

ബ്രൊക്കോളിയാണ് ആര്‍ത്തവമുള്ളപ്പോള്‍ സ്ത്രീകള്‍ കഴിക്കേണ്ട മറ്റൊരു പ്രധാന ഭക്ഷണം. വയര്‍ കെട്ടിവീര്‍ക്കുന്നത് തടയാനാണ് ഇത് മിക്കവാറും സഹായിക്കുന്നത്. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍- എ, സി, ബി6, ഇ ഇങ്ങനെ ശരീരത്തിന് ആവശ്യമായ അടിസ്ഥാന പോഷകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.
 

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍