"മരിച്ചാല്‍ എന്നെ അടക്കം ചെയ്യണം, അതിനുമുകളില്‍ ഒരു മരം നടണം"; ക്യാന്‍സര്‍ ജീവനെടുത്ത അഞ്ചുവയസ്സുകാരന്‍റെ കുറിപ്പ്

Web Desk |  
Published : Jul 18, 2018, 09:08 AM ISTUpdated : Oct 02, 2018, 04:23 AM IST
"മരിച്ചാല്‍ എന്നെ അടക്കം ചെയ്യണം, അതിനുമുകളില്‍ ഒരു മരം നടണം"; ക്യാന്‍സര്‍ ജീവനെടുത്ത അഞ്ചുവയസ്സുകാരന്‍റെ കുറിപ്പ്

Synopsis

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം.

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. അത്തരത്തില്‍ മരണപ്പെട്ട ഒരു കുട്ടിയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ഗുരുതരമായ ക്യാന്‍സര്‍ ജീവനെടുത്ത ഗ്യാരറ്റ് മിഖായേല്‍ എന്ന് അഞ്ചുവയസ്സുകാരന്‍ അവസാനമെഴുതിയ കത്ത് ലോകത്തെ കണ്ണീരിലാക്കി. Alveolar Fusion Negative Rhabdomyosarcoma (ARMS) എന്ന ഗുരുതരമായ അര്‍ബുദമായിരുന്നു ഗ്യാരറ്റിന്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഗ്യാരറ്റിന് ഇത്രയും മാരകമായ കാന്‍സര്‍ ആണെന്ന് മാതാപിതാക്കളായ എമിലിയും റയാനും അറിഞ്ഞത്. മരണസാധ്യതയെ  കുറിച്ചും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.  ജൂലൈ ആറിന് ഗാരറ്റ് മരിച്ചു. ഒമ്പത് മാസത്തെ നരകജീവിത്തതിന് ശേഷം അവന്‍ മരിച്ചുവെന്നാണ് അവന്‍റെ മാതാപിതാക്കള്‍ ഇതിനെ കുറിച്ച് പറഞ്ഞത്. 

അവന്‍റെ ഓരോ ഇഷ്ടങ്ങളെ കുറിച്ചും മരിക്കുന്നതിനു മുൻപ് അവന്‍ എഴുതിവെച്ചിരുന്നു.  ഏറ്റവും ഇഷ്ടം സഹോദരിക്കൊപ്പം കളിക്കുന്നതാണ് എന്നായിരുന്നു. . ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളുടെ ലിസ്റ്റില്‍ അവന്റെ കളിപ്പാട്ടങ്ങളും പ്ലേ സ്കൂള്‍ സുഹൃത്തു്ക്കളും ഒക്കെയുണ്ടായിരുന്നു. മൂക്കിലൂടെ ഇട്ടിരിക്കുന്ന ട്യൂബും തന്റെ രോഗത്തെയും സൂചിമുനകളെയുമാണ് ഗ്യാരറ്റ് ഏറ്റവും വെറുക്കുന്നത്. 

മരിച്ചാല്‍ എന്നെ അടക്കം ചെയ്യണമെന്നും അതിനു മുകളില്‍ ഒരു മരം നടണമെന്നും ഗ്യാരറ്റ് പറഞ്ഞിരുന്നു. എങ്കില്‍ മാത്രമേ തനിക്ക് ഒരു ഗോറില്ലയായി ആ മരത്തിനു മുകളില്‍ കഴിയാന്‍ സാധിക്കൂ എന്നും അവന്‍ കുറിച്ചു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ