കുടവയര്‍ കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡുകള്‍‌ ഇങ്ങനെ കഴിക്കാം..

By Web TeamFirst Published Oct 21, 2018, 10:57 PM IST
Highlights

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്  ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹമടക്കം പല രോഗങ്ങള്‍ക്കും പരിഹാരമാണ്. അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കൂടുന്നത് പലരിലും പല തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 

 

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്  ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹമടക്കം പല രോഗങ്ങള്‍ക്കും പരിഹാരമാണ്. അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കൂടുന്നത് പലരിലും പല തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനായി നോക്കാന്‍ ഇനി ഒരു വഴിയും ബാക്കി കാണില്ല. പട്ടിണി കിടന്നുകൊണ്ട് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. 
അമിത വണ്ണം കുറയ്ക്കാന് സഹായിക്കുന്നതാണ് ഫ്‌ളാക്‌സ് സീഡുകള്‍. ദിവസവും ഫ്ളാക്സ് സീഡുകള്‍ കഴിക്കുന്നത് തടിയും വയറുമെല്ലാം കുറയാന്‍ സഹായിക്കും. 

 ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്ത് അമിത വണ്ണം ഒഴിവാക്കാന് ഫ്ളാക്സ് സീഡുകള്‍ പല രീതിയില്‍ കഴിക്കുന്നത് നല്ലതാണ്. ഫ്‌ളാക്‌സ് സീഡുകളില്‍ ആല്‍ഫ ലിനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ, പ്രമേഹം, ഹൃദയ രോഗങ്ങള്‍, ആര്‍ത്രൈറ്റിസ് എന്നിവ തടയാനും കുടലിലെ ക്യാന്‍സര്‍ തടയാനും സഹായിക്കുന്നു. 

ഫ്ളാക്സ് സീഡുകള്‍ പല രീതിയില്‍ കഴിക്കാം.ഫ്‌ളാക്‌സ് സീഡുകള്‍ വറുത്ത് പൊടിച്ച് കഴിക്കാം. ഇത് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരം ഇതിലെ നാരുകള്‍ പൂര്‍ണമായും വലിച്ചെടുക്കാന്‍ ഇത് സഹായിക്കും. ഫ്‌ളാക്‌സ് സീഡുകള്‍ ഏതെങ്കിലും പഴങ്ങളുടെ കൂടെ ചേര്‍ത്ത് അടിച്ച് സ്മൂത്തിയായി കുടിയ്ക്കാം. അതുപോലെ തന്നെ അവ
തൈരില്‍ കലര്‍ത്തി ഉപയോഗിക്കാം. ഇതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഫ്‌ളാക്‌സ് സീഡ് ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും അമിത വണ്ണം തടയാന്‍ സഹായിക്കും. 

click me!