വന്ധ്യതയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍

By Web DeskFirst Published Oct 13, 2017, 10:01 AM IST
Highlights

പലരുടെയും ജീവിതം ഇരുളിലാക്കുന്ന അവസ്ഥയാണ് വന്ധ്യത. അതു രണ്ടു വിധത്തിലുണ്ട്, സ്ത്രീകളുടെ പ്രശ്നങ്ങൾ മൂലമുള്ള വന്ധ്യതയും പുരുഷ കാരണങ്ങളാലുണ്ടാകുന്ന വന്ധ്യതയും. സ്ത്രീകളിൽ വന്ധ്യതയ്ക്ക് പല കാരണങ്ങളുണ്ടാകാം. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ട് അണ്ഡോൽപാദനം നടക്കാതിരിക്കുക, തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രശ്നങ്ങൾ, പിറ്റ്യൂറ്ററി ഗ്രന്ഥികളുടെ കുഴപ്പം, ഭാരക്കുറവ്, അമിതഭാരം, വിട്ടുമാറാത്ത എന്തെങ്കിലും അസുഖങ്ങൾ, അമിതമായ അധ്വാനം എന്നിവ. 

ചിലപ്പോള്‍ ചില ആഹാരങ്ങളും വന്ധ്യതയ്ക്ക് കാരണമാക്കാറുണ്ട്. ഇത്തരം ആഹാര സാധനങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒഴിവാക്കേണ്ട ആഹാരങ്ങൾ സോസേജ്, ബർഗർ, റെഡിമെയ്ഡ് മാംസം, കേക്ക്, ബിസ്കറ്റ്, ചോക്ലേറ്റ് എന്നിവയെല്ലാം കഴിയുന്നതും ഒഴിവാക്കണം. കാരണം, ഇവയിൽ ധാരാളം കൊഴുപ്പുണ്ട്. അത് അമിതഭാരമുണ്ടാക്കും. അമിതഭാരം ഗർഭധാരണത്തിന് തടസം നിൽക്കാം. വെണ്ണ, കൊഴുപ്പു കൂടിയ എണ്ണ തുടങ്ങിയവയും കുറയ്ക്കണം.

കാപ്പി, ചായ, കോള തുടങ്ങിയവയും അമിതമായാൽ ഗർഭധാരണത്തിന് തടസമാകും. ഈ ദ്രാവകങ്ങളിൽ അടങ്ങിയ കഫീൻ ആണ് പ്രശ്നക്കാരൻ. കഫീൻ പിറ്റ്യൂറ്ററിഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രൊലാക്ടിൻ ഹോർമോണിന്റെ വ്യാപനം തടയും. ആവശ്യത്തിന് പ്രൊലാക്ടിൻ ഹോർമോൺ ഇല്ലാത്തത് വന്ധ്യതയ്ക്ക് കാരണമായി മാറാം.

അമിതമായ മദ്യപാനവും വന്ധ്യതയ്ക്ക് കാരണമായേക്കാം. അമിതമദ്യപാനം പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറയ്ക്കും. കൂടാതെ മദ്യപന്മാരിൽ ബീജത്തിന്റെ എണ്ണവും കുറയുന്നതായി കണ്ടിട്ടുണ്ട്. സ്ത്രീകളുടെ അമിതമദ്യപാനം കാരണം, ശരീരത്തിൽ അമിതമായി പ്രൊലാക്ടിൻ ഉത്പാദിപ്പിക്കാൻ കാരണമാകും. അത് ആർത്തവചക്രത്തെ പ്രതികൂലമായി ബാധിക്കും. അതും വന്ധ്യതയിലേക്ക് നയിക്കാം. മദ്യപാനം ഒഴിവാക്കണം.

സിങ്ക് അടങ്ങിയ ആഹാരം കഴിച്ച ഉടനെ പാലുൽപന്നങ്ങൾ കഴിക്കരുത്. കാരണം, കാൽസ്യം, സിങ്ക് ആഗിരണം ചെയ്യുന്നത് തടയുന്നു. സിങ്കിന്റെ അഭാവം കാരണം പുരുഷവന്ധ്യതയുണ്ടാകാം.


 

click me!