പുകവലി മാത്രമല്ല, കരള്‍ രോഗത്തിന് കാരണം ഈ ഭക്ഷണങ്ങളും

Web Desk |  
Published : Jun 26, 2018, 02:40 PM ISTUpdated : Oct 02, 2018, 06:48 AM IST
പുകവലി മാത്രമല്ല, കരള്‍ രോഗത്തിന് കാരണം ഈ ഭക്ഷണങ്ങളും

Synopsis

 ഇസ്രയേലിലെ ഹൈഫ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 

ഇറച്ചി എല്ലാവരുടെയും ഇഷ്ട ഭക്ഷണമാണ്. ഇറച്ചി അധികം കഴിക്കുന്നത് ഗുരുതരമായ കരൾ രോഗത്തിന് കാരണമാകുമെന്ന് പഠനം. സംസ്കരിച്ച ഇറച്ചി, റെഡ് മീറ്റ്, ഇവയുടെ അമിതോപയോഗമാണ് കരള്‍ രോഗത്തിന് കാരണമാകുന്നത്. ഇസ്രയേലിലെ ഹൈഫ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വറുത്തതും, ഗ്രില്‍ ചെയ്തതുമായ ഭക്ഷണങ്ങള് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികള്‍. എന്നാല്‍ കരളിന്‍റെ പ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തടസപ്പെടുകയും അനാരോഗ്യം പിടിപെടുകയും ചെയ്യും.

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും മരണം വരെ സംഭവിക്കാനിടയാക്കുകയും ചെയ്യും. അതിനാല്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക. കൂടാതെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികില്‍സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ