നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍

Web Desk |  
Published : Jun 09, 2018, 10:43 PM ISTUpdated : Jun 29, 2018, 04:12 PM IST
നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍

Synopsis

 കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും എന്ന കാര്യം അറിയാത്തവർ ഉണ്ടാകില്ല. 

ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്.  അതിന്‍റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തിൽ കാണും. കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും എന്ന കാര്യം അറിയാത്തവർ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നിങ്ങളിൽ പലരും കാപ്പികുടി തന്നെ ഉപേക്ഷിച്ചിട്ടുണ്ടാകും. എന്നിട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ലല്ലേ? വില്ലൻ കാപ്പിയോ അതിലടങ്ങിയ കഫൈനോ മാത്രമല്ല. കഫൈൻ അടങ്ങിയ പല ഭക്ഷ്യവസ്തുക്കളും നിങ്ങളുടെ ഉറക്കം കെടുത്തും. ഒളിഞ്ഞിരിക്കുന്ന ഈ കഫൈനുകളാണ് നിങ്ങളുടെ ഉറക്കത്തെ കെടുത്തുന്ന യഥാർത്ഥ വില്ലൻ. നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്ത ഭക്ഷണങ്ങള്‍  ഏതൊക്കെ എന്ന് നോക്കാം. 

ബദാം 

രുചി വർദ്ധന വരുത്തിയ ബദാമുകൾ എല്ലാർക്കും ഇഷ്ടമാണ്. ചോക്ലേറ്റോ, കോഫിയോ അടങ്ങിയ ബദാമിൽ കഫൈൻ അടങ്ങിയിരിക്കുന്നതിനാൽ അത്തരം ബദാമുകൾ നിങ്ങളുടെ ഉറക്കം കെടുത്തും. 20 ബദാമിൽ ഏകദേശം 24 എംജി കഫൈൻ വരെ ഉണ്ടാകും. 


ഊർജപാനീയം

എനർജി ഡ്രിങ്ക് അഥവ ഊർജപാനീയം കുടിക്കുന്ന ശീലമുണ്ടോ? എന്നാൽ നിങ്ങൾ  കഫൈൻ ചോദിച്ചുവാങ്ങുകയാണ് ചെയ്യുന്നത്. സാധാരണ വിപണയിൽ ലഭ്യപാകുന്ന എനർജി ഡ്രിങ്ക് ബോട്ടലിൽ ഏകദേശം 45 മുതൽ 50 എംജി വരെ കഫൈൻ ഉണ്ടാകും. 

പെയിൻ റിലീവേഴ്സ് 

 വേദനകൾക്ക് പെയിൻ കില്ലറുകളെ ആശ്രയിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് താൽക്കാലിക ആശ്വാസം മാത്രമേ നൽകുകയുളളൂ എന്ന് മാത്രമല്ല. പല വേദനസംഹാരികളിലും കഫൈൻ അടങ്ങിയിട്ടുണ്ട്. കഫൈൻ തലച്ചോറിലെ വേദനയെ ഇല്ലാതാക്കുന്നു. ഉറക്കം കെടുത്തുകയും ചെയ്യുന്നു.

പ്രോട്ടീൻ ബാർ

ചോക്ലേറ്റ്  അടങ്ങിയ പ്രോട്ടീൻ ബാറുകളിലും കഫൈൻ അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റ് കഴിക്കാത്തവർ ആരുമില്ല. എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന കഫൈനെ നമ്മൾ ആരും തിരിച്ചറിയുന്നില്ല. ചെറിയ ഒരു പ്രോട്ടീന്‍ ബാറിൽ പോലും വലിയ തോതിൽ കഫൈൻ അടങ്ങിയിട്ടുണ്ട്. 

ശീതളപാനീയങ്ങൾ

ദാഹിക്കുമ്പോൾ  എല്ലാവരും ആദ്യം വാങ്ങി കുടിക്കുന്നത്  പലനിറങ്ങളിൽ ലഭിക്കുന്ന ശീതപാനീയങ്ങളാണ്.  നിങ്ങൾ കുടിക്കുന്ന ഓറഞ്ച് ജ്യൂസിലും ആപ്പിൾ ജ്യൂസിലും വരെ കഫൈൻ അടങ്ങിയിരിക്കുന്നു. 355 എംഎല്‍ ബോട്ടിലിൽ ഏകദേശം 45 എംജി കഫൈൻ ഉണ്ടാകും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ