ഹൃദയാരോ​ഗ്യത്തിന് കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ

By Web TeamFirst Published Nov 16, 2018, 9:10 AM IST
Highlights

ഹൃദ്രോ​ഗമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ഹൃദ്രോ​ഗമുള്ളവർ  കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. 
 

ഹൃദയത്തെ ആരോ​ഗ്യത്തോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനപ്പെട്ടതാണ് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം. ഹൃദ്രോ​ഗമുള്ളവർ  കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രോട്ട‍ീനു വേണ്ടി മുട്ടയുടെ വെള്ള, മത്സ്യം, ചിക്കൻ എന്നിവ കഴിക്കാം. മത്സ്യങ്ങളിലുള്ള ഒമേഗ–3 ഫാറ്റി ആസിഡാണ് ഹൃദയാരോഗ്യത്തിനു സഹായകമാകുന്നത്. 

മത്തി, അയല പോലുള്ള കടൽ മത്സ്യങ്ങളിലാണ് ഇത് കൂടുതലായുള്ളത്. ഒരു ദിവസം 4–5 നേരമെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കണം. മൂന്നു നേരം പച്ചക്കറികളും രണ്ടു നേരം പഴങ്ങളുമാകാം. കടും നിറമുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും നല്ലത്.  ഹൃദ്രോ​ഗമുള്ളവർ ദിവസവും 6–8 എണ്ണം അണ്ടിപ്പരിപ്പ് കഴിക്കുക. ഇതിലെ വൈറ്റമിൻ ഇ, മഗ്ന‍ീഷ്യം, സിങ്ക് എന്നിവ സന്തോഷഭരിതമാക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. 

ഹൃദ്രോ​ഗമുള്ളവർ ധാരാളം ഈന്തപ്പഴം കഴിക്കുക. കാരണം ധാരാളം നാരുകളും സിങ്ക്, മഗ്നീഷ്യം പോലുള്ള ധാതുക്കളും വൈറ്റമിനുകളും കരോട്ടിനോയ്ഡ് പോലുള്ള ആന്റ‍ിഒക്സിഡന്റുകളും ഇതിലുണ്ട്. ഹൃദ്രോ​ഗമുള്ളവർ ഒാട്സ് എത്ര വേണമെങ്കിലും കഴിക്കാം. പ്രഭാത ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ ഒാട്സ് കഴിക്കാം. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

ഉപ്പ്- ഹൃദ്രോഗമുള്ളവർ ഉപ്പ് പൂർണമായും ഒഴിവാക്കുക. ഉപ്പ് കൂടുതൽ കഴിച്ചാൽ ബിപി കൂടാൻ സാധ്യത കൂടുതലാണ്. അത് ഹൃദയത്തെ കൂടുതൽ ബാധിക്കും. 

 പിസ,സാൻവിച്ച്,ബർ​ഗർ - പിസ,സാൻവിച്ച്,ബർ​ഗർ, ചീസ് പോലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. ‌ഇവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. 

സോഫ്റ്റ് ഡ്രിങ്ക്സ് - എല്ലാതരം സോഫ്റ്റ് ഡ്രിങ്ക്സുകളും ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചാൽ തടി വയ്ക്കാനും, ബിപി കൂട്ടാനും, ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനും സാധ്യതയേറെയാണ്. 

 റെഡ് മീറ്റ് -ഹൃദ്രോ​ഗമുള്ളവർ റെഡ് മീറ്റ് കഴിക്കാതിരിക്കുക. റെഡ് മീറ്റ് കഴിച്ചാൽ ചീത്ത കൊളസ്ട്രോളിന് കാരണമാവുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ചെയ്യും. 

 വെണ്ണ - വെണ്ണ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. വെണ്ണ കഴിക്കുന്നതിലൂടെ കൊഴുപ്പ് കൂടാൻ സാധ്യത കൂടുതലാണ്. 

 വറുത്ത ഭക്ഷണങ്ങൾ- എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

 മദ്യപാനം- ഹൃദ്രോ​ഗമുള്ളവർ മദ്യപാനം പൂർണമായും ഒഴിവാക്കുക. മദ്യപിക്കുന്നതിലൂടെ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്. 

 പ്രോസസ്ഡ് മീറ്റ് - ഹൃദ്രോ​ഗമുള്ളവർ  പ്രോസസ്ഡ് മീറ്റ് പൂർണമായും ഒഴിവാക്കുക. ഹോട്ട് ഡോഗ് ഉൾപ്പെടെയുള്ള പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവരിൽ ഇവയിലെ നൈട്രേറ്റുകൾ അവരുടെ വയറിലെ ബാക്ടീരിയകളിൽ മാറ്റം വരുത്തുക മൂലം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ബേക്കൺ, ഹാം, ഹോട്ട് ഡോഗ് , സോസേജ്, സലാമി, ബീഫ് ജെർക്കി, കാൻഡ് മീറ്റ്, ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില സോസുകൾ ഇവയെല്ലാം പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങളാണ്.


 

click me!