
തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. മുടികൊഴിച്ചിലും കഷണ്ടിയുമൊക്കെ ഇക്കാലത്ത് വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. മാറിയ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമൊക്കെ മുടികൊഴിച്ചില്‍ കൂടാന്‍ കാരണമായിട്ടുണ്ട്. മുടിക്കും മുടിവേരുകള്‍ക്കും ഉറപ്പില്ലാത്തതും മുടി വേഗം കൊഴിയാനുള്ള കാരണമായി മാറിയിട്ടുണ്ട്. ഇവിടെയിതാ, മുടിക്ക് ഉറപ്പും നീളവും കൂടുതല്‍ ലഭിക്കാന്‍ സഹായിക്കുന്ന ആറ്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. ചീര
ഇലക്കറികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചീര. വിറ്റമിന്‍ കെ ധാരാളമുളള ചീര തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തലമുടി വളരാനും കരുത്തുറ്റതമാക്കാനും ചീര ധാരാളം കഴിക്കുക
2. മധുരക്കിഴങ്ങ്
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മധുരക്കിഴങ്ങിന്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന ഇവ തലമുടി സംരക്ഷണത്തിന് സഹായിക്കും. കൂടാതെ മധുരക്കിഴങ്ങില്‍ ബീറ്റാ-കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ, തലയോട്ടിയിലെ മുടിവേരുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ശക്തമായ മുടിവേരുകള്‍ ഉണ്ടെങ്കിലേ മുടിക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയുള്ളു.
3. ബദാം
ഉറപ്പുള്ള മുടി അതിവേഗം വളരാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. മുടിക്ക് കൂടുതല്‍ കട്ടിയും ഉറപ്പും നല്‍കുന്ന ഘടകങ്ങള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കുറച്ച് ബദാം കഴിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ കൂടുതല്‍ ഉറപ്പുള്ള മുടി വളര്‍ന്നുതുടങ്ങും.
4. ഓട്സ്
ഓട്‌സ് കൊണ്ട് താരന്‍റെ ശല്യം ഇല്ലാതാക്കാം. നന്നായി പൊടിച്ച് ഓട്‌സും ബദാം ഓയിലും പാലും നല്ലത് പോലെ പേസ്റ്റ് രൂപത്തില്‍ മിക്‌സ് ചെയ്യുക. ഒട്ടും വെള്ളം ചേര്‍ക്കാതെ വേണം മിക്‌സ് ചെയ്യേണ്ടത്.
മുടി വൃത്തിയായി കഴുകിയ ശേഷം ഓട്‌സ് പാക്ക് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരു തവണ ഈ പാക്ക് ഉപയോഗിച്ചാല്‍ മതി. ഇത് തലയിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
5. മുട്ട
പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്‍റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ടയട്ടിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മുടിയുടെ സംരക്ഷണത്തിന് സഹായിക്കും.
6. കറുവപ്പട്ട
സസ്യ ഭക്ഷണമോ സസ്യേതര ഭക്ഷണ പദാര്‍ത്ഥത്തിലോ രുചി പകരാനാണ് സാധാരണയായി കറുവപ്പട്ട ഉപയോഗിക്കുന്നത്. എന്നാല്‍ കറുവപ്പട്ടയുടെ ഔഷധഗുണങ്ങള്‍ കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന് സംശയകരമാണ്. ആന്റി ബയോട്ടിക് അത് പോലെ തന്നെ ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ കലവറയാണ് കറുവപ്പട്ട. എന്നാല്‍ കറുവപ്പട്ട ഇട്ട് വേവിച്ച വെള്ളം ദിവസവും കുടിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്. തലമുടിക്ക് നല്ലതാണ് കറുവപ്പട്ട
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam