പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ 7 ഭക്ഷണങ്ങൾ ‌

By Web DeskFirst Published Jul 12, 2018, 12:22 PM IST
Highlights
  •  പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കാൻ ഇവ നിർബന്ധമായും കഴിക്കണം.
     

തിരക്ക് പിടിച്ച ജീവിതരീതിയിൽ കണ്ട് വരുന്ന ഒന്നാണ് വന്ധ്യത. പല കാരണങ്ങൾ കൊണ്ട് കുട്ടികളുണ്ടാകുന്നില്ല.പ്രധാനമായി ഭക്ഷണത്തിന്റെ പ്രശ്നം തന്നെയാണ് വന്ധ്യത വരാൻ പ്രധാനകാരണങ്ങളിലൊന്ന്.  പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ പുരുഷന്മാർ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. ലെെം​ഗിക ശക്തി കൂട്ടുന്നതിൽ ഏലയ്ക്കയുടെ പങ്ക് ചെറുതല്ല.  പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏലയ്ക്ക ​ഗുണം ചെയ്യും. ചായയുടെ കൂടെയോ വെള്ളത്തിന്റെ കൂടെയോ ഏലയ്ക്ക ചതച്ചിട്ട് കുടിക്കുന്നത് നല്ലതാണ്.  

2. പുരുഷന്മാർ നിർബന്ധമായും ഓയ്‌സ്‌റ്റേഴ്‌സ് കഴിക്കാൻ ശ്രമിക്കുക. ഓയ്‌സ്‌റ്റേഴ്‌സിൽ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

3. പുരുഷന്മാരിൽ ലെെം​ഗികശക്തി കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് മത്തൻ കുരു. മത്തൻ കുരുവിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ  ഉത്പാദനം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ടെസ്റ്റോസ്റ്റിറോണ്‍ അളവും വര്‍ദ്ധിക്കുന്നു.

4. പുരുഷന്മാർ നട്സ് കഴിക്കാൻ ശ്രമിക്കുക. കാരണം നട്സ് ദിവസവും കഴിക്കുന്നത്  വന്ധ്യത മാറി ആരോഗ്യമുള്ള ബീജോത്പാദനത്തിന് സഹായിക്കുന്നു.  ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്. 

5. പുരുഷന്മാർ ബ്രോക്കോളി സ്ഥിരമായി ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്ലതാണ്. 

6.മാക്ക വേരുകൾ പുരുഷന്മാർ നിർബന്ധമായും കഴിക്കണം. മാക്ക വേരുകൾ ലൈംഗിക ശക്തിയും വർദ്ധിപ്പിക്കാൻ നല്ലതാണ്. ലെെം​ഗികശക്തി കൂട്ടാൻ മാത്രമല്ല പ്രതിരോധശക്തി കൂട്ടാനും മക്ക വേരുകൾ ​സഹായിക്കും. 

7. ചുവന്ന മുളക് കഴിക്കുന്നതും ലെെം​ഗിക ശക്തി കൂട്ടാനും ബീജത്തിന്റെ എണ്ണം വർദ്ധിക്കാനും സഹായിക്കുന്നു. രക്തയോട്ടം കൂട്ടാനും ചുവന്ന മുളക് ​നല്ലതാണ്.

click me!