
ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഗര്‍ഭകാലത്ത് സ്‌ത്രീകള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന് വരെ കാരണമാവുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം.
ഈ മത്സ്യം അരുത്
മെര്‍ക്കുറിയുടെ അംശം കൂടതലുളള മത്സ്യം കഴിക്കരുത്. മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചയ്‌ക്ക് വളരെ നല്ലതാണ്. അതേസമയം, മെര്‍ക്കുറിയുടെ അംശം ഉണ്ടാകാന്‍ ഇടയുള്ള മീനുകള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കണം. മെര്‍ക്കുറി ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കോര, ഞണ്ട്, സ്രാവ് മുതലായ മത്സ്യങ്ങളിലാണ് മെര്‍ക്കുറിയുടെ അംശം കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍ ഗര്‍ഭിണികള്‍ ഈ മീനുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
മുട്ട
നല്ലപോലെ പാകം ചെയ്യാത്ത മുട്ട ഒഴിവാക്കുക. നല്ലപോലെ വേവിക്കാത്ത മുട്ട ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.
കഫീന്‍, ചായ
ഗര്‍ഭകാലത്ത് കഫീന്‍, ചായ എന്നിവ ഒഴിവാക്കുക. ഇവയുടെ ഉപയോഗം ഗര്‍ഭസമയത്ത് അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നതിനും കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകാം.
മദ്യം
മദ്യം അമിതമായി ഉപയോഗിക്കുന്നത് ഗര്‍ഭം അലസുന്നതിന് ഇടയാക്കാറുണ്ട്.
ജങ്ക് ഫുഡ്
പിസ്, സാന്‍വിച്ച്, കെഎഫ്സി ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ക്ക് അധികം കൊടുക്കാതിരിക്കുന്നതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്. കൂടാതെ കുഞ്ഞിന്‍റെയും.
കഴുകാത്ത പഴങ്ങളും പച്ചക്കറികളും
പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയതിന് ശേഷമേ കഴിക്കാവൂ. കാരണം അതില്‍ പല തരത്തിലുളള വിഷാംശങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്.
പാകം ചെയ്യാത്ത ഭക്ഷണം
പാകം ചെയ്യാത്ത ആഹാരസാധനങ്ങള്‍ ഗര്‍ഭിണികള്‍ കഴിക്കരുത്. വേവിക്കാത്ത ആഹാര സാധനങ്ങളില്‍ ബാക്ടീരിയകള്‍, വൈറസുകള്‍ മുതലായ സൂക്ഷ്‌മാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയായി മാറാം. നന്നായി വേവിച്ച ആഹാരം മാത്രം കഴിക്കുക. ബാക്ടീരിയ-വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam