MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Food
  • ചിയ സീഡ് എത്ര മണിക്കൂർ വെള്ളത്തിൽ കുതിർക്കണം?

ചിയ സീഡ് എത്ര മണിക്കൂർ വെള്ളത്തിൽ കുതിർക്കണം?

ഉയർന്ന പോഷകസമൃദ്ധവും നാരുകളാൽ സമ്പുഷ്ടവുമായ ഒന്നാണ് ‌ചിയ സീഡ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു.  

2 Min read
Author : Resmi Sreekumar
Published : Feb 23 2026, 12:17 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ചിയ സീഡ് എത്ര മണിക്കൂർ വെള്ളത്തിൽ കുതിർക്കണം?
Image Credit : Getty

ചിയ സീഡ് എത്ര മണിക്കൂർ വെള്ളത്തിൽ കുതിർക്കണം?

ഉയർന്ന പോഷകസമൃദ്ധവും നാരുകളാൽ സമ്പുഷ്ടവുമായ ഒന്നാണ് ‌ചിയ സീഡ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ലയിക്കുന്ന നാരുകളും ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡും (ALA) ധാരാളം അടങ്ങിയിട്ടുള്ള ചിയ സീഡ് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

27
ശരീരഭാരം കുറയ്ക്കാനും കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും
Image Credit : Getty

ശരീരഭാരം കുറയ്ക്കാനും കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും

വെറും വയറ്റിൽ ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. ചിയ സീഡ് പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും പതിവായി മലവിസർജ്ജനം നടത്താൻ സഹായിക്കുകയും ചെയ്യുന്നു.

Related Articles

Related image1
Health Benefits Of Chia Seeds : ചിയ വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ
Related image2
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
37
അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ സഹായിക്കും.
Image Credit : Getty

അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ സഹായിക്കും.

ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ നാരുകളുടെയും പ്രോട്ടീനുകളുടെയും അളവ് സഹായിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. ചിയ സീഡിൽ കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ സഹായിക്കും.

47
തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു
Image Credit : Getty

തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു

തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു. ചിയ സീഡിലെ പ്രോട്ടീൻ (കെരാറ്റിൻ), ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ ആരോഗ്യകരമായ മുടി ഫോളിക്കിളുകളുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.

57
അലർജി പ്രശ്നമുള്ളവർ ഡോക്ടറെ കണ്ട് വിദ​ഗ്ധ ഉപദേശം കിട്ടിയ ശേഷം മാത്രം എടുക്കുക
Image Credit : Getty

അലർജി പ്രശ്നമുള്ളവർ ഡോക്ടറെ കണ്ട് വിദ​ഗ്ധ ഉപദേശം കിട്ടിയ ശേഷം മാത്രം എടുക്കുക

ചിയ സീഡ് 15 മുതൽ 30 മിനിറ്റ് നേരം വരെ വെള്ളത്തിൽ ഇട്ട് കുതിർത്ത ശേഷം കഴിക്കുന്നത് നല്ലതാണ്. ഒരു ജെൽ രൂപത്തിൽ ലഭിക്കണമെങ്കിൽ 2 മുതൽ 4 മണിക്കൂർ വരെ (ഒരു രാത്രി വരെ) കുതിർക്കാവുന്നതാണ്. ഇത് അലർജി പ്രശ്നമുള്ളവർ ഡോക്ടറെ കണ്ട് വിദ​ഗ്ധ ഉപദേശം കിട്ടിയ ശേഷം മാത്രം എടുക്കുക. അവ ദഹന അസ്വസ്ഥത ഉണ്ടാക്കുന്നില്ലെന്നും ഉറപ്പ് വരുത്തുക.

67
ഫൈബറിന്റെ അളവ് നിയന്ത്രിക്കുന്നവർ ചിയ സീഡ് അമിതമായി കഴിക്കരുത്
Image Credit : Getty

ഫൈബറിന്റെ അളവ് നിയന്ത്രിക്കുന്നവർ ചിയ സീഡ് അമിതമായി കഴിക്കരുത്

ചിയ സീഡിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും എല്ലാവർക്കും ഇത് കഴിക്കാൻ സാധിക്കില്ല. ഫൈബറിന്റെ അളവ് നിയന്ത്രിക്കുന്നവർ ചിയ സീഡ് അമിതമായി കഴിക്കരുത്. ചിയ സീഡ് കഴിക്കുന്നതുകൊണ്ട് ഒരു അവയവങ്ങൾക്കും തകരാറുകൾ സംഭവിക്കുന്നില്ല. അതേസമയം ശരിയായ അളവിൽ ഇത് കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

77
ഡ്രൈ ആയിട്ടുള്ള ചിയ സീഡ് കഴിക്കുന്നത് ഒഴിവാക്കണം.
Image Credit : Getty

ഡ്രൈ ആയിട്ടുള്ള ചിയ സീഡ് കഴിക്കുന്നത് ഒഴിവാക്കണം.

ഡ്രൈ ആയിട്ടുള്ള ചിയ സീഡ് കഴിക്കുന്നത് ഒഴിവാക്കണം. പകരം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് നല്ലത്. വെള്ളം, പാൽ, തൈര് എന്നിവയിൽ കുതിർത്ത് കഴിക്കാൻ ശ്രദ്ധിക്കാം.

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
രാത്രി ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു
Recommended image2
നോമ്പ് എടുക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Recommended image3
സ്വാഭാവികമായി കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
Related Stories
Recommended image1
Health Benefits Of Chia Seeds : ചിയ വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ
Recommended image2
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved