ഉഭയ സമ്മത ലൈംഗിക ബന്ധത്തിനുള്ള പ്രായം 15 വയസാക്കി ഫ്രാന്‍സ്

By Web DeskFirst Published Mar 7, 2018, 12:56 PM IST
Highlights
  • ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാവുന്ന പ്രായം 15 വയസാക്കുവാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു

പാരീസ്: ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാവുന്ന പ്രായം 15 വയസാക്കുവാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു. ഇതോടെ 15 വയസ്സിന് താഴെയുള്ളവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗം ആയി കണക്കാക്കപ്പെടുമായിരുന്നു. ഫ്രാന്‍സില്‍ നിലവിലെ നിയമമനുസരിച്ച് 15 വയസ്സിന് താഴെയുള്ളവരാണെങ്കിലും ബലാത്സംഗ ക്കുറ്റം ചാര്‍ത്തണമെങ്കില്‍ ബലംപ്രയോഗിച്ചാണ് ലൈഗിംക ബന്ധ നടന്നതെന്ന് തെളിയിക്കണം.

സര്‍ക്കാര്‍ ഈ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചതായി ഫ്രഞ്ച് സാമൂഹ്യ നീതി വകുപ്പ് മന്ത്രി മരീലീന ഷിയ്പ്പ  ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു.  അടുത്തിടെ രാജ്യത്ത് കുട്ടികള്‍ക്കെതിരെ വര്‍ദ്ധിക്കുന്ന കുറ്റകൃത്യങ്ങളാണ് ഇത്തരത്തില്‍ ഒരു നിയമത്തിനായി സര്‍ക്കാറിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

സമീപകാലത്ത് 11 കാരിയായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നിയമഭേദഗതിക്ക് ആലോചിക്കുന്നത്. അല്ലാത്ത പക്ഷം പ്രയപൂര്‍ത്തി തികയാത്തവര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം എന്ന കുറ്റം മാത്രമേ ചാര്‍ത്താന്‍ സാധിക്കുകയുള്ളു. പരമാവധി 5 വര്‍ഷം തടവും പിഴയും മാത്രമേ ഈ കുറ്റത്തിന് ശിക്ഷയുള്ളു. ഇത്തരം കേസുകളില്‍ നിന്നും പ്രതികള്‍ രക്ഷപെടുന്നതും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.

click me!