പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന കൊണ്ട് ഗുണം ശരീര ആരോഗ്യത്തിന് മാത്രമല്ല ; പഠനം പറയുന്നത് ഇങ്ങനെ

Published : Feb 10, 2019, 06:17 PM IST
പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന കൊണ്ട് ഗുണം ശരീര ആരോഗ്യത്തിന് മാത്രമല്ല ; പഠനം പറയുന്നത് ഇങ്ങനെ

Synopsis

പഴങ്ങളും പച്ചക്കറികളും ശരീര ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല.

പഴങ്ങളുടെയും പച്ചക്കറികളുടെയും പല  ഗുണങ്ങളും എല്ലാവര്‍ക്കുമറിയാം. ദിവസവും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ശരീര ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍  മാനസികാരോഗ്യത്തിനും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നവര്‍ക്ക് ജീവിതത്തെ പോസിറ്റീവായി കാണാന്‍ സാധിക്കുമത്രേ. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഇവ സാഹയിക്കുമെന്നും പഠനം പറയുന്നു.  സോഷ്യല്‍ സയന്‍സ് ആന്‍റ്  മെഡിസിനില്‍ വന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. 

മാസത്തില്‍ എട്ട് ദിവസം കൂടുതല്‍ നടക്കുന്നതിനെക്കാള്‍ ഗുണമാണ് ദിവസവും ഒരു കഷണം പഴം കൂടുതല്‍ കഴിക്കുന്നത് എന്നാണ് പഠനം പറയുന്നത്. ഓസ്ട്രേലിയയിലാണ് പഠനം നടത്തിയത്. 

പ്രോട്ടീന്‍ ധാരാളമുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആരോഗ്യമുള്ള ശരീരത്തിന് മാത്രമല്ല നല്ല മാനസികാവസ്ഥതയ്ക്കും ഇത് സഹായിക്കും. 

PREV
click me!

Recommended Stories

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാം; ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിച്ചു നോക്കൂ
ചർമ്മം തിളങ്ങട്ടെ: അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ അറിഞ്ഞിരിക്കേണ്ട 5 വഴികൾ