ആസ്‍ത്‍മയ്ക്കും കൊളസ്‍ട്രോളിനും 'ഗാര്‍ലിക് മില്‍ക്ക്'....

By Web TeamFirst Published Oct 16, 2018, 12:50 PM IST
Highlights

ആസ്‍ത്‍മയ്ക്ക് പുറമെ, ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ, ടി.ബി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഗാര്‍ലിക് മില്‍ക്ക് കഴിക്കാവുന്നതാണ്. വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവര്‍ക്കും ഉറക്കമില്ലായ്മ നേരിടുന്നവര്‍ക്കും ക്രമേണയുള്ള ഫലത്തിനായും ഇത് കഴിക്കാവുന്നതാണ്

പേര് പോലെ തന്നെയാണ് ഗാര്‍ലിക് മില്‍ക്കിന്‍റെ ചേരുവകളും. പാലും ഗാര്‍ലിക്- അഥവാ വെളുത്തുള്ളിയാണ് ഇതിലെ പ്രധാന ചേരുവകള്‍. വെളുത്തുള്ളി, നമുക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ പല ഔഷധ ഗുണങ്ങളുമുള്ള ഒന്നാണ്. ഉദര സംബന്ധമായ അസ്വസ്ഥതകള്‍ക്കും ഹൃദയാരോഗ്യത്തിനും ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കുമെല്ലാം വെളുത്തുള്ളി മികച്ച ഒരു മരുന്നാണ്. എന്നാല്‍ പാലിന്‍റെ കൂടെ വെളുത്തുള്ളി ചേരുമ്പോള്‍ അത്, പല തരത്തിലുള്ള ശാരീരിക പ്രശ്‍നങ്ങള്‍ക്കാണ് പരിഹാരം കാണുക. 

'ഗാര്‍ലിക്ക് മില്‍ക്ക്' തയ്യാറാക്കുന്ന വിധം...

ഒരു കപ്പ് പാലില്‍ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞിടുക. തുടര്‍ന്ന് ഇത് തിളപ്പിക്കുക. തിളച്ചുതുടങ്ങുമ്പോള്‍ ഒരു നുള്ള് കുരുമുളക് പൊടിയും കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ക്കുക. തീ അണച്ച ശേഷം ഇത് ചൂടാറാനായി മാറ്റിവയ്ക്കുക. ചൂടാറിയ ശേഷം അരിച്ച്, ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കാവുന്നതാണ്. 

ആസ്‍ത്‍മയെ ചെറുക്കുന്നു...

ആസ്‍ത്‍മയുള്ളവര്‍ ദിവസവും രാത്രി ഒരു കപ്പ് ഗാര്‍ലിക് മില്‍ക്ക് കഴിക്കുന്നത് ക്രമേണ രോഗം കുറയാന്‍ സഹായിക്കും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ചുമയെ പ്രതിരോധിക്കാനും സഹായിക്കും. ആസ്‍ത്‍മയ്ക്ക് പുറമെ, ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ, ടി.ബി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഗാര്‍ലിക് മില്‍ക്ക് കഴിക്കാവുന്നതാണ്. 

കൊളസ്‍ട്രോള്‍ നിയന്ത്രിക്കുന്നു...

ദിവസവും ഗാര്‍ലിക് മില്‍ക്ക് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‍ട്രോളിന്‍റെ അളവ് കുറയാന്‍ സഹായിക്കുന്നു. കൊളസ്‍ട്രോള്‍ ഉള്ളവര്‍  മറ്റ് ഡയറ്റുകള്‍ സൂക്ഷിക്കുന്നതിനൊപ്പം തന്നെയാണ് ഇതും കഴിക്കേണ്ടത്. കൊഴുപ്പിന്‍റെ അളവ് കുറയുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രത്യേകിച്ച് ഹൃദയസ്തംഭനത്തെ ഇത് ചെറുക്കുന്നു. 

ഇതിനെല്ലാം പുറമെ വാതം, മഞ്ഞപ്പിത്തം- തുടങ്ങിയ അസുഖങ്ങള്‍ക്കും ഗാര്‍ലിക് മില്‍ക്ക് വളരെ നല്ലതാണ്. വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവര്‍ക്കും ഉറക്കമില്ലായ്മ നേരിടുന്നവര്‍ക്കും ക്രമേണയുള്ള ഫലത്തിനായും ഇത് കഴിക്കാവുന്നതാണ്.

click me!