ജങ്ക് ഫുഡിനോട് നോ പറയാം; കുട്ടികൾക്ക് പച്ചക്കറികളും പഴങ്ങളും നൽകി ശീലിപ്പിക്കൂ

By Web TeamFirst Published Dec 22, 2018, 1:23 PM IST
Highlights

പച്ചക്കറി കഴിക്കാൻ ഇന്ന് മിക്ക കുട്ടികൾക്കും വളരെയധികം മടിയാണ്. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങളാണ് മിക്ക കുട്ടികളും ഇഷ്ടപ്പെടുന്നത്. ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ നിരവധി അസുഖങ്ങളാകും കുട്ടികളിൽ പിടിപെടുക. രക്ഷിതാക്കൾ കുട്ടികൾക്ക് പച്ചക്കറി വിഭവങ്ങൾ ധാരാളം നൽകി ശീലിപ്പിക്കുക. 

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ കൂടുതലായി കഴിക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ. ഇവയുടെ ഉപയോ​ഗം ശരീരത്തെ ദോഷകരമായി ബാധിക്കാം.  ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തവയാണ് പച്ചക്കറികളും, പഴങ്ങളും. അത് കൊണ്ട് തന്നെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് വേണ്ടുന്ന എല്ലാ ജീവകങ്ങളും, പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളെ പച്ചക്കറി കഴിക്കാൻ ശീലിപ്പിക്കുകയാണ് പ്രധാനമായും വേണ്ടത്. 

പച്ചക്കറികളും പഴവർ​ഗങ്ങളും കുട്ടികൾക്ക് കൊടുക്കാതിരിക്കുമ്പോൾ നിരവധി രോ​ഗങ്ങളാകും പിടിപെടുക. കുട്ടികളെ പഴയകാല ഭക്ഷണശീലങ്ങളിലേക്ക് മാറ്റികൊണ്ടുവരേണ്ടത് അത്യാവശ്യമായിരിക്കുന്നു. പൊണ്ണത്തടി ഇല്ലാതാക്കാനും, പഠനനിലവാരം വര്‍ധിപ്പിക്കാനും പഴയ ഭക്ഷണശീലത്തിലേക്ക് മാറുന്നത് സഹായിക്കുന്നു.കുട്ടികള്‍ക്ക് പച്ചക്കറികളുടെ പ്രാധാന്യവും ഗുണവും മനസ്സിലാകും വിധം മാതാപിതാക്കള്‍ ഭക്ഷണത്തില്‍ പച്ചക്കറി വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം. 

പച്ചക്കറി വാങ്ങാന്‍ പോവുമ്പോഴും ഭക്ഷണം തയ്യാറാക്കുമ്പോഴും കുട്ടികളേയും ഒപ്പം കൂട്ടാം. ഓരോ പച്ചക്കറികളുടേയും ഗുണവും എങ്ങനെ രസകരമായി പാകപ്പെടുത്താമെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. ഓരോന്നിന്റേയും രുചിയും ഗന്ധവും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. കുട്ടികളും പതിയെ പച്ചക്കറികളെ ഇഷ്ടപ്പെടാന്‍ തുടങ്ങിക്കോളും. 

ബീറ്റ്റൂട്ട്, കാരറ്റ്, കാബേജ്, ബീൻസ്,  ചീര പോലുള്ള പച്ചക്കറികൾ കുട്ടികൾക്ക് ധാരാളം നൽകി ശീലിപ്പിക്കുക. മധുരക്കിഴങ്ങ് വേവിച്ച് അൽപം കുരുമുളക് ചേർത്ത് കുട്ടികൾക്ക് നൽകുന്നത് വളരെ നല്ലതാണ്. അത് പോലെ തന്നെ കുട്ടികൾക്ക് ദിവസവും വെജിറ്റബിൾ സൂപ്പ് നൽകുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറെ സഹായകമാകും. 


   

click me!