നെയ് റോസ്റ്റ് തനതുരുചിയോടെ വീട്ടില്‍ തയ്യാറാക്കാം

By Web DeskFirst Published Jul 3, 2016, 2:36 PM IST
Highlights


ദോശയ്ക്ക് മാവ് തയ്യാറാക്കുക

പ്രധാന ടിപ് : അരിയും ഉഴുന്നും എടുക്കുമ്പോള്‍ സാധാരണ ചേര്‍ക്കുന്നതിനേക്കാള്‍ ഉഴുന്ന് കാല്‍ കപ്പോളം കൂടുതല്‍ ചേര്‍ത്ത് നോക്കുക. നെയ് റോസ്റ്റ് നല്ല ക്രിസ്‌പി ആയി കിട്ടും.

പാന്‍/ദോശക്കല്ല് ചൂടാക്കി നല്ലത് പോലെ എണ്ണമയം പുരട്ടി മയപ്പെടുത്തുക. ചൂടായോ എന്നറിയാന്‍ കല്ലിലേക്ക് ഇത്തിരി വെള്ളം തളിച്ച് നോക്കുമ്പോള്‍ ശീ... ശീ എന്നൊരു ശബ്ദം കേള്‍ക്കാം. കല്ല് റെഡി ആയി എന്നര്‍ത്ഥം, ഇനി മാവ് ഒഴിയ്ക്കാം.

രണ്ടു തവി മാവ് കല്ലിന്റെ നടുക്ക് ഒഴിച്ച് വട്ടത്തില്‍ വലുതായി കട്ടി കുറച്ചു പരത്തുക. മീഡിയം തീയില്‍ വെയ്ക്കുക. ഇനി ഒരു സ്‌പൂണ്‍ നെയ്യ് ദോശയുടെ മുകളിലായി തൂകി കൊടുക്കുക. ദോശയുടെ അടി ഭാഗം നല്ലത് പോലെ മൊരിഞ്ഞു വരുന്നത് മുകളിലൂടെ തന്നെ കാണാന്‍ കഴിയും. നല്ലത് പോലെ മൊരിഞ്ഞാല്‍ ചട്ടുകം ഉപയോഗിച്ച് ദോശയുടെ ഒരു വശത്ത് നിന്നും നടുക്ക് വരെ മുറിച്ചിട്ട് ആ വശം അകതോട്ടു ചുരുട്ടി വെച്ച് കോണ്‍ ഷേയ്പ്പില്‍ എടുക്കാം. അല്ലെങ്കില്‍ ചട്ടുകം ഉപയോഗിച്ച് മടക്കിയോ ചുരുട്ടിയോ എടുത്തു ചൂടോടെ സെര്‍വ് ചെയ്യുക. നെയ് റോസ്റ്റ് മാത്രമോ ചമ്മന്തി കൂട്ടിയോ കഴിയ്ക്കാം.

(ദോശ മാവ് തയ്യാറാക്കാന്‍ എല്ലാര്‍ക്കും അറിയാമല്ലോ അല്ലെ, അതുകൊണ്ടാണ് ചേര്‍ക്കാതിരുന്നത്)


തയ്യാറാക്കിയത്- ബിന്ദു ജെയ്‌സ്

കടപ്പാട്- ഉപ്പുമാങ്ങ ഡോട്ട് കോം ഫേസ്ബുക്ക് പേജ്

click me!