എടുത്താല്‍ പൊങ്ങുന്നില്ല; അത്ഭുതമായി വീട്ടമ്മ നട്ട ക്യാബേജ്!

By Web TeamFirst Published Feb 16, 2019, 3:42 PM IST
Highlights

വീടിന് ചുറ്റും തന്നെയാണ് ഇവരുടെ പ്രിയപ്പെട്ട കൃഷിയിടവും. അവിടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് പലതിനുമൊപ്പം  ക്യാബേജ് വിത്തുകളും നട്ടത്

ഭര്‍ത്താവിനൊപ്പം റോസ്‌മേരി പച്ചക്കറിത്തോട്ടം ഒരുക്കിത്തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തങ്ങള്‍ക്ക് വേണ്ട എല്ലാ പച്ചക്കറികളും പറമ്പില്‍ തന്നെയുണ്ടാക്കും. ഭര്‍ത്താവിനൊപ്പം കൃഷിക്ക് വേണ്ട സകലകാര്യങ്ങളും ഇവര്‍ ചെയ്യും. 

വീര്യമേറിയ കീടനാശിനികളോ അത്തരത്തിലുള്ള രാസപദാര്‍ത്ഥങ്ങളോ ഒന്നും കൃഷിക്കായി ഇവര്‍ ഉപയോഗിക്കുന്നില്ല. തനത് ജൈവികമായ രീതി മാത്രം. 

ഓസ്‌ട്രേലിയയിലെ ജാക്കീസ് മാര്‍ഷിലാണ് റോസ്‌മേരിയും ഭര്‍ത്താവ് സീന്‍ കാഡ്മാനും താമസിക്കുന്നത്. വീടിന് ചുറ്റും തന്നെയാണ് ഇവരുടെ പ്രിയപ്പെട്ട കൃഷിയിടവും. അവിടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് പലതിനുമൊപ്പം  ക്യാബേജ് വിത്തുകളും നട്ടത്. 

മറ്റ് വിളവുകളെല്ലാം പാകമായപ്പോഴും ഒരു ക്യാബേജ് ചെടി മാത്രം ദിനംപ്രതി വളര്‍ന്നുകൊണ്ടിരുന്നു. ആദ്യമെല്ലാം കൗതുകമായിരുന്നു. പിന്നീടത് വലിയ അത്ഭുതത്തിന് വഴിമാറി. കാരണം വിള പറിക്കാന്‍ പാകമായപ്പോഴേക്കും കഷ്ടിച്ച് ഒരാളുടെ വലിപ്പമായി ക്യാബേജിന്. 

ചുമ്മാ, ഒരു ഫോട്ടോയൊക്കെ എടുത്ത് ആളുകളെ അത്ഭുതപ്പെടുത്താമെന്ന് വിചാരിച്ച് ഈ ഭീമനെ ഒന്ന് എടുത്ത് പൊക്കാമെന്ന് കരുതിയാല്‍, അതത്ര എളുപ്പമല്ലെന്നാണ് റോസ്‌മേരി പറയുന്നത്. വിളവ് പറിച്ചെങ്കിലും അതിന്റെ തൂക്കം ഇതുവരെ നോക്കിയിട്ടില്ല. 

ഇനി ഭീമന്‍ ക്യാബേജിനെ വില്‍ക്കണോ അതോ വീട്ടില്‍ തന്നെ കറിവയ്ക്കാനെടുക്കണോ എന്ന ആശയക്കുഴപ്പമേയുള്ളൂ റോസ്‌മേരിക്ക്. എന്തായാലും നിരവധി പേരാണ് ഇതിനോടകം തന്നെ ഈ അത്ഭുതം കാണാന്‍ റോസ്‌മേരിയുടെ വീട്ടിലേക്കെത്തിയിട്ടുള്ളത്.

click me!