പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്; ശരീരത്തില്‍ അടിഞ്ഞുകിടക്കുന്ന 'നിക്കോട്ടിന്‍' നിങ്ങളെന്തുചെയ്യും?

By Web TeamFirst Published Feb 16, 2019, 3:10 PM IST
Highlights

ശരീരത്തിലെത്തുന്ന നിക്കോട്ടിന്‍ ആദ്യം തന്നെ രക്തത്തില്‍ കലരുകയാണ് ചെയ്യുന്നത്. ഇതുവഴിയാണ് പിന്നീടത് തലച്ചോറിലെത്തുന്നത്. സ്ഥിരമായി പുകവലിക്കുന്നവരാണെങ്കില്‍ അവരുടെ രക്തത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ കാണും

വര്‍ഷങ്ങളായി പുക വലിക്കുന്നവരെ സംബന്ധിച്ച് അവരുടെ ശരീരത്തില്‍ വലിയ തോതില്‍ നിക്കോട്ടിന്‍ അടിഞ്ഞുകൂടിയിരിക്കും. ഇത് പലപ്പോഴും ഒരുരീതിയിലും പുറത്ത് വരാതെയിരിക്കാം. ക്രമേണ ഗുരുതരമായ അസുഖങ്ങളിലേക്കെത്താന്‍ ഇത് ധാരാളമായിരിക്കും. 

അതിനാല്‍ പുകവലിക്കുന്നവര്‍, ശരീരത്തില്‍ നിന്ന് നിക്കോട്ടിന്‍ പുറന്തള്ളേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയേതെല്ലാമെന്ന് നോക്കാം.

ഒന്ന്...

കിവിപ്പഴമാണ് ശരീരത്തില്‍ നിന്ന് നിക്കോട്ടിന്‍ പുറത്തെത്തിക്കാന്‍ കഴിവുള്ള ഒരു ഭക്ഷണം. നമുക്കാവശ്യമായ വിറ്റാമിനുകളെയും ധാതുക്കളെയും ഇല്ലാതാക്കുകയാണ് നിക്കോട്ടിന്‍ ചെയ്യുന്നത്. അതിന് പകരമായി കിവിയിലൂടെ ധാരാളം വിറ്റാമിനുകള്‍ ശരീരത്തിലെത്തുന്നു. ഈ വിറ്റാമിനുകള്‍ സാവധാനം നിക്കോട്ടിനെ പുറത്തുചാടിക്കുന്നു. 

രണ്ട്...

സ്പിനാഷും ബ്രൊക്കോളിയുമാണ് ഈ പട്ടിയകയിലുള്ള രണ്ടാമന്മാര്‍. നിക്കോട്ടിനെതിരെ പ്രതികരിക്കാനും ഒപ്പം ആരോഗ്യത്തെ പിടിച്ചുനിര്‍ത്താനും ഇവ സഹായിക്കുന്നു. കൂടാതെ ഇവയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, വിറ്റാമിന്‍ എന്നിവ പുകയിലയോട് വിരുദ്ധത തോന്നാന്‍ പ്രേരിപ്പിക്കുന്നു. ഇതുവഴി പുകവലി നിര്‍ത്താനുള്ള താല്‍പര്യവും കൂടുന്നു. 

മൂന്ന്...

പുകവലിക്കുന്നവരില്‍ വ്യാപകമായി കാണുന്നതാണ്, വിറ്റാമിന്‍- സിയുടെ അപര്യാപ്തത. ഇത് പരിഹരിക്കാന്‍ ഓറഞ്ച് കഴിക്കാവുന്നതാണ്. വിറ്റാമിന്‍-സി ഓറഞ്ചില്‍ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല, മാനസികമായ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് നമ്മളെ മാറ്റിനിര്‍ത്താനും ഓറഞ്ചിന് കഴിവുണ്ട്. അതിനാല്‍ തന്നെ, പുകവലി വലിയ രീതിയില്‍ നിയന്ത്രിക്കാനും, ഒഴിവാക്കാനുമെല്ലാം ഓറഞ്ച് സഹായിക്കും. 

നാല്...

ശരീരത്തിലെത്തുന്ന നിക്കോട്ടിന്‍ ആദ്യം തന്നെ രക്തത്തില്‍ കലരുകയാണ് ചെയ്യുന്നത്. ഇതുവഴിയാണ് പിന്നീടത് തലച്ചോറിലെത്തുന്നത്. സ്ഥിരമായി പുകവലിക്കുന്നവരാണെങ്കില്‍ അവരുടെ രക്തത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ കാണും. ഇതൊഴിവാക്കാന്‍ മാതളം കഴിച്ചാല്‍ മതിയാകും. ആരോഗ്യത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ കിട്ടാനും മാതളം കഴിച്ചാല്‍ മതിയാകും. 

അഞ്ച്...

നിക്കോട്ടിന്‍ അടിഞ്ഞുകൂടുന്നത് ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ ഇടയാക്കുന്നുണ്ട്. ഇക്കാര്യം പരിഹരിക്കാന്‍ ക്യാരറ്റ് ഒരു പരിധിവരെ സഹായിക്കും. ക്യാരറ്റ് ജ്യൂസാക്കി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

click me!