
പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ആർത്തവ പ്രശ്നങ്ങൾ എല്ലാ സ്ത്രീകളും അനുഭവിക്കുന്നതാണ്. ആ ദിനങ്ങളിലെ അമിത വേദനയ്ക്ക് പരിഹാരം ഉണ്ട്.
ചൂടുള്ള ഇഞ്ചിച്ചായയിൽ ഒരു തുണി മുക്കി എടുത്ത് അത് അടിവയറ്റിൽ പിടിക്കുക. ഇത് വേദന കുറക്കുകയും മസിലുകൾക്ക് അയവ് നൽകുകയും ചെയ്യും. കൂടാതെ തേൻ ചേർത്ത ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്.
വൈറ്റമിൻ സി, മഗ്നേഷ്യം, ലവണങ്ങള്‍ എന്നിവയുടെ കലവറയാണ് ഇഞ്ചിച്ചായ. ദൂര യാത്രക്ക് മുമ്പ് ഒരു ഗ്ലാസ് ഇഞ്ചിച്ചായ കുടിക്കുന്നത് ഒാക്കാനം, ഛർദ്ദി തുടങ്ങി യാത്രക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും
കൂടാതെ ദഹന പ്രശ്നങ്ങൾക്ക് നല്ല പരിഹാരമാണ് ഇഞ്ചിച്ചായ. പേശീവേദനകൾക്കും സന്ധികളിലെ വേദനകൾക്കും ഇഞ്ചി നല്ലതാണ്. ഇഞ്ചിയിലെ ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ മസിലുകളിലെ ഇന്‍ഫ്ലമേഷന്‍ പരിഹരിക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam