ഇഞ്ചി ഒഴിവാക്കേണ്ട നാല് ഘട്ടങ്ങള്‍

Web Desk |  
Published : Jul 05, 2018, 05:02 PM ISTUpdated : Oct 02, 2018, 06:43 AM IST
ഇഞ്ചി ഒഴിവാക്കേണ്ട നാല് ഘട്ടങ്ങള്‍

Synopsis

ഒരേ സമയം മരുന്നായും മറുമരുന്നായും ഇഞ്ചി പ്രവര്‍ത്തിക്കുന്നു അമിതമായി കഴിക്കുന്നതും ഉത്തമമല്ല

പൊതുവേ ഇഞ്ചിയെ വീട്ടിലെ മരുന്നായാണ് പഴമക്കാര്‍ കണക്കാക്കാറ്. ഉദര സംബന്ധമായ അസുഖങ്ങള്‍ക്കാണ് ഇഞ്ചി പ്രത്യേകമായും ഉപയോഗിച്ചുവരുന്നത്. എന്നാല്‍ നമ്മുടെ അറിവിനും അപ്പുറത്തുള്ള പ്രവര്‍ത്തനമാണ് ഇഞ്ചി ശരീരത്തിനകത്ത് നടത്തുന്നത്. 

ഇഞ്ചിക്കും അയിത്തമുള്ള സമയമുണ്ട്, പ്രധാനമായും നാല് ഘട്ടങ്ങളാണത്

1. ഗര്‍ഭകാലത്ത്...

ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഉത്തേജകങ്ങള്‍ മസിലിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഒരുപോലെ സഹായകമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഈ ഉത്തേജകങ്ങള്‍ നേരത്തേയുള്ള പ്രസവത്തിന് കാരണമാകാന്‍ സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ അവസാനത്തെ മാസങ്ങളിലാണ് കൂടുതല്‍ കരുതലെടുക്കേണ്ടത്. അതേസമയം ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ രാവിലെ വയറ്റിലുണ്ടാകുന്ന അസ്വസ്ഥതയ്ക്ക് അല്‍പം ഇഞ്ചി കഴിക്കുന്നത് ഉത്തമവുമാണ്.

2. രക്തസംബന്ധമായ അസുഖമുണ്ടെങ്കില്‍...

രക്തയോട്ടത്തിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ് ഇഞ്ചി. അത് പൊണ്ണത്തടിയും പ്രമേഹവും ഉള്ളവര്‍ക്ക് ഏറെ ഗുണകരമാകും. എന്നാല്‍ ഹീമോഫീലിയ ഉള്ളവര്‍ ശ്രദ്ധിക്കുക, രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥയുള്ളതിനാല്‍ വീണ്ടും രക്തയോട്ടം കൂട്ടുന്ന ഘടകങ്ങള്‍ ശരീരത്തിലെത്തുന്നത് ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യില്ല. 

3. ചിലയിനം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍...

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനോ പ്രമേഹത്തിനോ മരുന്ന് കഴിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ ഇഞ്ചി കഴിക്കുന്നത് അല്‍പം കുറയ്ക്കുന്നത് നന്നായിരിക്കും. ഇഞ്ചിയില്‍ രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഘടകങ്ങളടങ്ങിയിരിക്കുന്നതിനാലാണ് മരുന്നിന് മറുഫലം ചെയ്യാന്‍ സാധ്യതയുണ്ടാകുന്നത്. എന്നാല്‍ മരുന്ന് കഴിക്കാതിരിക്കുന്ന സാഹചര്യങ്ങളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇഞ്ചി സഹായകവുമാണ്. 

4. ശരീരത്തിന്റെ തൂക്കം കുറവാണെങ്കില്‍...

കൂടുതല്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇഞ്ചി ആമാശയത്തിന്റെ പി.എച്ച് നിരക്ക് ഉയര്‍ത്തുകയും ദഹനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. കൊഴുപ്പിനെ പൂര്‍ണ്ണമായും എരിച്ചുകളയാനും ഇഞ്ചി മതി. അതേസമയം തീരെ മെലിഞ്ഞ ആളുകള്‍ക്കാണെങ്കില്‍ ഇത് ശരീരത്തിലെത്തുന്ന മിതമായ കൊഴുപ്പിനെ പോലും ഇല്ലാതാക്കി, കൂടുതല്‍ മെലിയാന്‍ കാരണമാകും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ