
പെണ്‍കുഞ്ഞിനെ പ്രസവിച്ചതും മുത്തലാഖിന് കാരണമായി. ദേശീയ കായികതാരമായ യുവതിക്കാണ് ഈ വിധിയുണ്ടായത്. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. നെറ്റ്ബോളില്‍ ദേശീയ താരമായ ഷുമൈല ജാവേദിനെയാണ് ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയത്. പെണ്‍കുഞ്ഞിനെ പ്രസവിച്ചുവെന്ന കാരണം പറഞ്ഞാണ് ഇവരെ ഭര്‍ത്താവ് മുത്തലാഖ് ചെയ്‌തത്. വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഷുമൈല ജാവേദ് പറഞ്ഞു. നേരത്തെ ആഗ്രയില്‍നിന്നുള്ള യുവതിയുടെ സമാനമായ സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന കാരണത്താലാണ് ഇവരെ മൊഴിചൊല്ലിയത്. ഇതിനിടയില്‍ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലെ അപ്രിന്‍ എന്ന ഇരുപത്തിരണ്ടുകാരിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മൊഴിചൊല്ലിയെന്ന സംഭവവും കോലാഹലമുണ്ടാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam