
ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ് വിവാഹം. വിവാഹത്തിലേക്ക് കടക്കുമ്പോള്‍ അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വന്തം മകളെ ഒരാളുടെ കൈപിടിച്ച് ഏല്‍പ്പിക്കുമ്പോള്‍ ഒട്ടേറെ പ്രതീക്ഷകളാണ് ഓരോ മാതാപിതാക്കള്‍ക്കുമുള്ളത്. ഇത്രയുംനാള്‍ മക്കളെ കണ്ണലിലെ കൃഷ്‌ണമണിപോലെ കാത്ത ആ കരുതലും അവരുടെ ജീവിതത്തില്‍ തുടര്‍ന്നുമുണ്ടാകണമെന്നാണ് ഏതൊരു അച്നമ്മമാരും ആഗ്രഹിക്കുന്നത്. ഇവിടെയാണ് ഇന്റിമേറ്റ് മാട്രിമോണി സര്‍വ്വീസിന്റെ പ്രസക്തി. കേരളത്തിലെ ആദ്യത്തെ ബ്രാന്‍ഡഡ് മാട്രിമോണി സര്‍വ്വീസാണ് ഇന്റിമേറ്റ് മാട്രിമോണി..
ഒരു സാധാരണ മാര്യേജ് ബ്യൂറോ എന്നതിനപ്പുറം, ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ സങ്കേതങ്ങള്‍ സംയോജിപ്പിച്ച് വിപുലമായരീതിയിലാണ് ഇന്റിമേറ്റ് മാട്രിമോണി സര്‍വ്വീസിന്റെ പ്രവര്‍ത്തനം. ഫോണിലൂടെ അനുയോജമായ വിവാഹബന്ധങ്ങള്‍ കണ്ടെത്താന്‍ എന്ന വെബ്സൈറ്റും മൊബൈല്‍ ആപ്പും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം കേരളത്തിലെ 17 സ്ഥലങ്ങളില്‍ വിപുലമായ സജ്ജീകരണങ്ങളോടെ അഞ്ഞൂറോളം സ്റ്റാഫുകളുടെ പരിചയസമ്പത്ത് കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന മാര്യേജ് ബ്യൂറോ ബ്രാഞ്ചുകളും ഇന്റിമേറ്റിനുണ്ട്.
അനുയോജ്യരായ പങ്കാളികളെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന ഇന്റിമേറ്റ് പതിനാലു വര്‍ഷത്തെ അനുഭവസമ്പത്തുമായാണ് മലയാളികള്‍ക്കിടയില്‍ മായ്ക്കാനാകാത്ത ഇടംനേടിയത്. ആഗ്രഹിക്കുന്ന കുടുംബസവിശേഷതകളും, വിദ്യാഭ്യാസവും ജോലിയുമൊക്കെയുള്ള പങ്കാളികളെ കണ്ടെത്താന്‍ ഇന്റിമേറ്റിന്റെ വിപുലമായ ശൃംഖല സഹായിക്കും.
ലക്ഷകണക്കിന് പ്രൊഫൈലില്‍നിന്ന് ഏറ്റവും യോജിച്ച ബന്ധങ്ങള്‍ നൊടിയിടയില്‍ തെരഞ്ഞെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്റിമേറ്റ് വെബ്സൈറ്റിലും ആപ്പിലും ഒരുക്കിയിട്ടുണ്ട്. ഇതിനോടകം അമ്പതിനായിരത്തിലേറെ വിവാഹങ്ങള്‍ ഇന്റിമേറ്റ് മുഖേന നടന്നിട്ടുണ്ട്. സന്തുഷ്‌ടവും സന്തോഷകരവുമായ വിവാഹജീവിതത്തിന് ഇന്റിമേറ്റ് നിങ്ങളെ സഹായിക്കും...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam