
നമുക്ക് ചുറ്റുമുള്ള എന്ത് സംശയത്തിനുമുള്ള ഉത്തരം ഗൂഗിള്‍ തരും. അതുകൊണ്ടുതന്നെയാണ് ഇക്കാലത്ത് ചിലര്‍ ചികില്‍സയും ഗൂഗിള്‍ വഴിയാക്കിയിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍, ഉടന്‍ ഗൂഗിളിനോട് വിവരം ആരായുകയാകും ചെയ്യുക. ചിലര്‍ മരുന്നുകള്‍ പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തു വാങ്ങി കഴിക്കാറുണ്ട്. വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റുകളിലെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരാറുണ്ട്. എന്നാല്‍ 'ഗൂഗിള്‍ ഡോക്‌ടറുടെ' ചികില്‍സ പലപ്പോഴും പൊല്ലാപ്പ് ഉണ്ടാക്കുകയാണ് ചെയ്യാറുള്ളത്. പലപ്പോഴും, നമ്മള്‍ ആവശ്യപ്പെടുന്ന വിഷയത്തിലുള്ള കൃത്യമായ മറുപടി ആയിരിക്കില്ല ലഭ്യമാകുക. ഇവിടെയിതാ, ഗൂഗിള്‍ വഴിയുള്ള ആരോഗ്യവിവരങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന മറുപടിയും, ഇക്കാര്യത്തില്‍ ഒരു ഡോക്‌ടര്‍ക്ക് പറയാനുള്ള മറുപടിയും തമ്മിലുള്ള വ്യത്യാസം അടയാളപ്പെടുത്തുന്ന ഒരു വീഡിയോ കണ്ടുനോക്കൂ. ഇതുകണ്ടുകഴിഞ്ഞാല്‍, നിങ്ങള്‍ ഇനി ഗൂഗിള്‍ ഡോക്‌ടറെ പൂര്‍ണമായും വിശ്വസിക്കില്ല...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam