
ഹൃദയാഘാത സാധ്യത കുറക്കാനും പക്ഷാഘാതം ഉണ്ടാവാതിരിക്കാനും ഗ്രീൻ ടീ ഗുണകരമാണെന്ന് പഠനം. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ പറയുന്നത്.
ഗ്രീന്‍ ടീ കുടിച്ചാല്‍ തടി കുറയുക മാത്രമല്ല മറിച്ച് രോഗപ്രതിരോധ ശക്തി കൂടുമെന്നും പഠനം വ്യക്തമാക്കുന്നു. മറവി രോഗത്തിന് ഗ്രീന്‍ ടീ ഏറെ ഗുണകരമാണ്. രക്തക്കുഴലുകളില്‍ കണ്ടെത്താവുന്ന അപകടകരമായ പ്രോട്ടീന്‍ ഫലകങ്ങള്‍ നീക്കം ചെയ്യാനും ഗ്രീന്‍ ടീ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു.
തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രീന്‍ ടീ ഏറെ ഗുണപ്രദമാണ്. ലാൻസ്റ്റർ സർവകലാശാലയിലെയും ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാലയിലെയും ഗവേഷകരാണ് ഗ്രീൻ ടീയെ കുറിച്ചുള്ള പഠനം നടത്തിയത്.
ഇതൊക്കെയാണെങ്കിലും ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കരളിനെ ദോഷകരമായി ബാധിച്ചേക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. ദിവസവും രണ്ട് നേരം മാത്രം ഗ്രീൻ ടീ കുടിക്കുന്നതാണ് അഭികാമ്യമെന്നും ഗവേഷകര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam