
പെഷവാര്‍ : ചെയ്യുന്ന ജോലിയെ ജീവിതത്തിലെ ഏത് സന്തോഷ നിമിഷത്തിലും കൈവിടരുത്. അത്തരത്തില്‍ ചെയ്യുന്ന തൊഴിലിനോട് കാണിച്ച സ്‌നേഹം കൊണ്ട് സമൂഹ മാധ്യമത്തില്‍ ശ്രദ്ധ പിടിച്ച് പറ്റുകയാണ് പാക്കിസ്ഥാനിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍.
പാക്കിസ്ഥാനിലെ സിറ്റി 41 എന്ന ടിവി ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ തന്‍റെ വിവാഹം വ്യത്യസ്ഥമാക്കിയത് ഇത്തിരി പുതുമകളോട് കൂടെയാണ്. സ്വന്തം വിവാഹത്തിന് യുവാവ് സ്വയം ചാനല്‍ മൈക്കും പിടിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതായിരുന്നു ചടങ്ങിനെ ഏറ്റവും വ്യത്യസ്ഥമാക്കിയത്.ഹെനാന്‍ എന്ന ടിവി റിപ്പോര്‍ട്ടറാണ് ഈ വ്യത്യസ്ഥമായ പ്രവൃത്തിയിലൂടെ കണ്ടു നിന്ന ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയത്.
പ്രണയ വിവാഹമായിരുന്നു ഹൈനാന്റെത്. അത്യന്തം സന്തോഷത്തോടെ ഹൈനാന്‍ വിവാഹ വേദിയില്‍ വെച്ച് ഇരു വീട്ടുകാരോടും മുമ്പിലേക്ക് മൈക്ക് പിടിച്ച് വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ചോദിച്ചു.
വധുവിനോടും ഇദ്ദേഹം വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. നേരത്തെ വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോകുവാനായി കുതിരകള്‍ക്ക് പകരം ഹൈനാന്‍ സ്‌പോര്‍ട്‌സ് കാറും ബൈക്കുകളുമാണ് ഏര്‍പ്പാടാക്കിയിരുന്നതും. ഇതും ഏറെ വാര്‍ത്തശ്രദ്ധ നേടിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് യുവാവിന്റെ ഈ പ്രവൃത്തികളെ അഭിനന്ദിച്ച് ഇതിനോടകം രംഗത്ത് വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam