
സ്കൂളില്‍ പഠിക്കുമ്പോള്‍ ഉയരം കുറഞ്ഞിരിക്കുന്നതിന് ഒരുപാടുണ്ട് ഗുണങ്ങള്‍. സ്കൂളില്‍ വരിയില്‍ ആദ്യം നില്‍ക്കാനുളള അവസരം കിട്ടും. പല സന്ദര്‍ഭങ്ങളിലും നിങ്ങള്‍ക്ക് ആദ്യം അവസരം ലഭിക്കും. പക്ഷേ വലുതാകുമ്പോള്‍ പൊക്കം ഇല്ലായ്മ നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ആദ്യം നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉയരം കൂടുന്നതിന് പ്രായപരിധിയില്ല. നിങ്ങളുടെ ഉയരം കൂട്ടാന്‍ പല വഴികളുമുണ്ട്.
അതെ, ഒരു ദിവസത്തെ ഭക്ഷണ മെനുവില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ഉയരം കുറക്കും. അതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. നമുക്കാവശ്യമുളള ഊര്‍ജത്തിന്‍റെ 40 ശതമാനവും പ്രഭാതഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. തലച്ചോറിനുളള ഭക്ഷണം കൂടിയാണ് രാവിലത്തെ ഭക്ഷണം. പോഷകാഹാരം തന്നെ രാവിലെ ഉള്‍പ്പെടുത്തുക.
മദ്യപാനം, പുകവലി എന്നിവ നിങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തും. അമിതമായ മദ്യപാനം നിങ്ങളുടെ ശരീരത്തിലെ പോഷകാഹരത്തെ തടസപ്പെടുത്തുകയും വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. അതുപോലെ അമിതമായി കോഫി കുടിക്കുന്നതും നിങ്ങളുടെ ഉയരും കുറക്കും.
ഉറക്കം മനുഷ്യന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. എട്ട് മണിക്കൂര്‍ ദിവസവും ഉറങ്ങുന്നത് വളര്‍ച്ചയെ സഹായിക്കും.
ആരോഗ്യമുളള ശരീരത്തിനെ വളര്‍ച്ച ഉണ്ടാവുകയുളളൂ. അതുകൊണ്ട് തന്നെ പോഷകാഹാരം ഉയരം കൂട്ടാന്‍ സഹായിക്കും. ധാരാളം പ്രോട്ടീനും, ജീവകങ്ങളും അടങ്ങിയ അഹാരം കഴിക്കുക. പച്ചക്കറി, ഇലക്കറി എന്നിവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അത് നിങ്ങളുടെ ഉയരം കൂട്ടും.
നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു നില്‍ക്കുന്നു എന്നതും നിങ്ങളുടെ ഉയരത്തെ ബാധിക്കും. അതിനാല്‍ എപ്പോഴും നിവര്‍ന്ന് നില്‍ക്കാനും ഇരിക്കാനും ശീലിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam