ആലിയ ധരിച്ചിരിക്കുന്ന ഈ വസ്ത്രത്തിന്റെ വില എത്രയാണെന്നോ?

Published : Feb 20, 2019, 12:47 PM ISTUpdated : Feb 20, 2019, 12:56 PM IST
ആലിയ ധരിച്ചിരിക്കുന്ന ഈ വസ്ത്രത്തിന്റെ വില എത്രയാണെന്നോ?

Synopsis

ആലിയ ധരിച്ച പിങ്ക് നിറത്തിലുളള വസ്ത്രം ആരാധകർക്ക് ഏറെ ഇഷ്ടമായി. പക്ഷേ ആ വസ്ത്രത്തിന്റെ വില അത്ര ഇഷ്ടമായില്ല. ആലിയ ധരിച്ച ഓഫ് ഷോൾഡർ ജാക്കറ്റിന്റെ വില എത്രയാണെന്നോ. 72,500 രൂപ. പിങ്ക് ട്രൗസറിന്റെ വില 41,000 രൂപയും. മൊത്തത്തിൽ ആലിയ ധരിച്ച വസ്ത്രത്തിന്റെ വില 1,13,500 രൂപയാണ്.   

ഫാഷന്‍ ലോകത്ത് വേറിട്ട് നില്‍ക്കുന്ന ബോളിവുഡ് സുന്ദരിയാണ് ആലിയ ഭട്ട്. കുട്ടിത്തം നിറഞ്ഞ ആലിയ എപ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഈ താരത്തെ അനുകരിക്കാനും ശ്രമിക്കാറുണ്ട്. തന്റെ പുതിയ ചിത്രമായ ഗല്ലി ബോയ്‌യുടെ പ്രൊമോഷന് വേണ്ടി എത്തിയപ്പോൾ പിങ്ക് നിറത്തിലുളള സാഫിയ ബ്രാൻഡിന്റെ വസ്ത്രമാണ് ആലിയ ധരിച്ചത്.  

ആലിയ ധരിച്ച പിങ്ക് നിറത്തിലുളള വസ്ത്രം ആരാധകർക്ക് ഏറെ ഇഷ്ടമായി. പക്ഷേ ആ വസ്ത്രത്തിന്റെ വില അത്ര ഇഷ്ടമായില്ല. ആലിയ ധരിച്ച ഓഫ് ഷോൾഡർ ജാക്കറ്റിന്റെ വില എത്രയാണെന്നോ. 72,500 രൂപ. പിങ്ക് ട്രൗസറിന്റെ വില 41,000 രൂപയും. മൊത്തത്തിൽ ആലിയ ധരിച്ച വസ്ത്രത്തിന്റെ വില 1,13,500 രൂപയാണ്. 

ആലിയ ഈ വസ്ത്രത്തിന് വേണ്ടി ചെലവാക്കിയ പണമുണ്ടെങ്കിൽ വിദേശത്തേക്ക് ഒരു ട്രിപ്പ് പോയേനെ എന്നാണ് ചില ആരാധകർ പറയുന്നത്.  റെക്കോർഡ് കളക്ഷനുമായാണ് ഗല്ലി ബോയ് മുന്നേറുന്നത്. ആലിയ ഭട്ടിനെയും രൺവീർ സിങ്ങിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്ത ചിത്രമാണ് ഗല്ലി ബോയ്. 

അടുത്തിടെ രണ്‍വീര്‍ സിങ്ങിനോടൊപ്പം പുതിയ ചിത്രത്തിന്‍റെ പ്രെമോഷന് എത്തിയപ്പോൾ ആലിയ ധരിച്ച വസ്ത്രം ഫാഷന്‍ ലോകത്തെ ചര്‍ച്ച ചെയ്തിരുന്നു. ലേബല്‍ ഡിസൈന്‍ ചെയ്ത കായിക വസ്ത്രം പോലെ തോന്നിക്കുന്ന ഒന്നാണ് ആലിയ ധരിച്ചത്. പുരുഷന്മാര്‍ ധരിക്കുന്ന പാന്‍സാണിത് എന്നാണ് ഫാഷന്‍ ലോകം പറഞ്ഞത്.

PREV
click me!

Recommended Stories

ക്രിസ്മസ് പാർട്ടികളിൽ തിളങ്ങാൻ ഏത് ചർമ്മക്കാർക്കും ഇണങ്ങുന്ന 5 ലിപ്സ്റ്റിക് ഷേഡുകൾ
ചർമ്മം തിളങ്ങാൻ കളിമണ്ണോ? അറിഞ്ഞിരിക്കാം അഞ്ച് മികച്ച ക്ലേ മാസ്കുകൾ