
തടി കുറയ്ക്കാൻ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നവരെയും ഡയറ്റ് ചെയ്യുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. ഡയറ്റ്, വ്യായാമം എന്നിവ ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് പലരും പറയാറുണ്ട്. പലരും ഡയറ്റ് ചെയ്യാറുണ്ടെങ്കിലും ക്യത്യമായ ഡയറ്റായിരിക്കില്ല ചെയ്യുന്നത്. സ്ഥിരമായി ചെയ്തു വന്ന ഡയറ്റ് ഇടയ്ക്ക് വച്ച് നിർത്തിയശേഷം വീണ്ടും ആഹാരം വലിച്ചുവാരി കഴിക്കുന്നുവരും ഉണ്ട്.
ഡയറ്റ് നിർത്തിയശേഷം കൊഴുപ്പ് അടങ്ങിയ ഭക്ഷണം വീണ്ടും കഴിക്കുന്നത് തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. വ്യായാമവും ചെയ്തിട്ട് ഇടയ്ക്ക് വച്ച് നിർത്തുന്നതും തടി കൂട്ടാം. തടി കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ക്യത്യമായ അളവിൽ ഭക്ഷണം കഴിക്കുക...
ഭക്ഷണം ക്യത്യമായ അളവിൽ കഴിച്ചാൽ തടി വളരെ പെട്ടെന്ന് കുറയ്ക്കാനാകും. ആഹാരം എപ്പോഴും നല്ലപ്പോലെ ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
അത്താഴത്തിന് ശേഷം ഭക്ഷണം കഴിക്കരുത്...
അത്താഴത്തിന് ശേഷം ഭക്ഷണം കഴിക്കുന്നവരെ കണ്ടിട്ടുണ്ട്. എങ്കിൽ ഇനി ആ ശീലം വേണ്ട. അത്താഴത്തിന് ശേഷം ഒരു കാരണവശാലും ആഹാരം കഴിക്കരുത്. അത് തടി കൂട്ടുകയേയുള്ളൂ. രാത്രി അത്താഴത്തിന് ഫ്രിഡ്ജിൽ വച്ച ഭക്ഷണം ചൂടാക്കി കഴിക്കുന്നതും തടി കൂട്ടാനിടയാക്കും. അത്താഴം കഴിച്ച് കഴിഞ്ഞും വിശപ്പ് തോന്നുന്നുണ്ടെങ്കിൽ ധാരാളം വെള്ളം കുടിക്കുക.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക...
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അമിതവണ്ണം കുറയുമെന്ന് മിക്ക പഠനങ്ങളും പറയുന്നു. പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലുമെല്ലാം ധാരാളമായി അടങ്ങിയ കാർബോഹൈഡ്രേറ്റ് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമത്രേ. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ ദിവസവും കഴിക്കുക.
വെള്ളം ധാരാളം കുടിക്കുക...
തടി കുറയാൻ ഏറ്റവും നല്ലതാണ് വെള്ളം. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. ചായ, കാപ്പി, കൂൾ ഡ്രിങ്ക്സ് എന്നിവ പൂർണമായും ഒഴിവാക്കുക. ചെറുചൂടുവെള്ളം തടി കുറയ്ക്കാൻ വളരെ നല്ലതാണ്.
നന്നായി ഉറങ്ങുക...
ഇന്ന് പലർക്കുമുള്ള പ്രശ്നമാണ് ഉറക്കമില്ലായ്മ. ഉറക്കമില്ലായ്മ അമിതവണ്ണം കൂട്ടുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ക്യത്യമായി ഉറങ്ങിയില്ലെങ്കിൽ ഊർജ്ജം കുറയുകയും വിശപ്പുണ്ടാവുകയും ചെയ്യും. ഉറക്കക്കുറവ് ദഹനസംബന്ധമായ പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ക്യത്യമായുള്ള ഉറക്കം തടി കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam