സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ ആത്മഹത്യയ്‌ക്ക് കാരണം മുടികൊഴിച്ചിൽ!

Web Desk |  
Published : Jan 03, 2018, 04:00 PM ISTUpdated : Oct 05, 2018, 01:01 AM IST
സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ ആത്മഹത്യയ്‌ക്ക് കാരണം മുടികൊഴിച്ചിൽ!

Synopsis

ബംഗളുരുവിൽ തമിഴ്‌നാട് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ തൂങ്ങിമരിക്കാൻ കാരണം ഗുരുതരമായ മുടികൊഴിച്ചിലെന്ന് സൂചന. മധുരയ്‌ക്ക് അടുത്ത് ജയ്ഹിന്ദ്പുരം സ്വദേശിയായ മിഥുൻ രാജ് ആണ് മുടികൊഴിച്ചിലിനെ തുടര്‍ന്ന് തൂങ്ങിമരിച്ചത്. വൻതോതിൽ മുടികൊഴിഞ്ഞുപോകുന്നതിൽ കുറച്ചുദിവസമായി വിഷമത്തിലായിരുന്നു മിഥുൻ. അടുത്തകാലത്തായി മുടികൊഴിച്ചിലിന് പലവിധ ചികിൽസകള്‍ തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. നേരത്തെ ചെന്നൈയിൽ ജോലി ചെയ്തിരുന്ന മിഥുൻ ഒരുവര്‍ഷമായി ബംഗളുരുവിലായിരുന്നു. വിവിധ മാട്രിമോണിയൽ വെബ്സൈറ്റുകള്‍ വഴി മിഥുന് വിവാഹാലോചനകള്‍ നടന്നിരുന്നെങ്കിലും കഷണ്ടിയാകുന്നുവെന്ന കാരണത്താൽ അതിൽ മിക്കതും തെറ്റിപ്പോയിരുന്നു. വിവാഹം നടക്കാത്തതിന് കാരണം മുടികൊഴിച്ചിലാണെന്ന് സുഹൃത്തുക്കളോട് മിഥുൻ പറയുകയും ചെയ്തിരുന്നു. അതേസമയം മരിക്കുന്നതിന് തൊട്ടുമുമ്പും മിഥുൻ സന്തോഷത്തോടെ ഫോണിൽ സംസാരിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം