സ്ഥിരമായി ഷാംപൂ ഉപയോ​ഗിക്കുന്നത് അത്രനല്ലതല്ല; കാരണങ്ങൾ ഇവയൊക്കെ

Published : Dec 19, 2018, 08:23 AM ISTUpdated : Dec 19, 2018, 08:29 AM IST
സ്ഥിരമായി ഷാംപൂ ഉപയോ​ഗിക്കുന്നത് അത്രനല്ലതല്ല; കാരണങ്ങൾ ഇവയൊക്കെ

Synopsis

നിങ്ങൾ സ്ഥിരമായി ഷാംപൂ ഉപയോ​ഗിക്കാറുണ്ടോ. സ്ഥിരമായി ഷാംപൂ ഉപയോ​ഗിക്കുന്നത് മുടിക്ക് നല്ലതല്ല. ഷാംപൂ സ്ഥിരമായി ഉപയോ​ഗിച്ചാൽ മുടി വല്ലാതെ വരളുകയും കേടാകാനുള്ള സാധ്യതയും കൂടുതലാണ്. മുടിയുടെ വരൾച്ച ഒഴിവാക്കി ഈർപ്പം നിലനിർത്താനായി മോയ്സ്ചറൈസിങ് ട്രീറ്റ്മെന്റാണ് നൽകേണ്ടത്.  

സ്ഥിരമായി ഷാംപൂ ഉപയോ​ഗിക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. ഷാംപൂ സ്ഥിരമായി ഉപയോ​ഗിച്ചാൽ മുടി വല്ലാതെ വരളുകയും കേടാകാനുള്ള സാധ്യതയും കൂടുതലാണ് . മുടിയുടെ വരൾച്ച ഒഴിവാക്കി ഈർപ്പം നിലനിർത്താനായി മോയ്സ്ചറൈസിങ് ട്രീറ്റ്മെന്റാണ് നൽകേണ്ടത്. മുടി പല ഭാഗങ്ങളായി തിരിച്ച ശേഷം തലയോട്ടിയിൽ പുരളാതെ മോയ്സ്ചറൈസർ പുരട്ടണം. 

വിരലുകളും ചീപ്പും ഉപയോഗിച്ച് ഇത് മുടിയിലാകമാനം പുരട്ടണം. അൽപസമയത്തിനു ശേഷം ഇതിനു മുകളിലേക്ക് മോയ്സ്ചറൈസിങ് പായ്ക്ക് ഇടുക. മുടിയിലും തലയോട്ടിയിലും ആകമാനം മാസ്ക് ഇട്ട് പത്തുമിനിറ്റിനു ശേഷം മസാജ് ചെയ്ത് കഴുകണം. ചെറുതായി ആവി കൊള്ളിക്കുന്നതും നല്ലതാണ്. ട്രീറ്റ്മെന്റിനു ശേഷം ആഴ്ച്ചയിൽ രണ്ടു പ്രാവിശ്യം സ്മൂത്തനിങ് ഷാംപൂവും മാസ്കും ഉപയോഗിക്കാൻ മറക്കരുത്.

കെമിക്കല്‍ ഷാംപൂ ദോഷകരം.....

കൃത്രിമമായി നിര്‍മിക്കുന്ന ഷാംപൂകളില്‍ ഏകദേശം 17 തരത്തിലുള്ള കെമിക്കലുകളാണ്‌ അടങ്ങിയിരിക്കുന്നത്‌. ആരോഗ്യത്തോടെയിരിക്കുന്ന മുടിയിഴകളെ വരെ തളര്‍ത്താനും കൂടെ അലര്‍ജി പോലെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കും.കണ്ണുകള്‍, ശ്വാസകോശം തുടങ്ങി വിവിധ അവയവങ്ങള്‍ക്ക്‌ അസ്വസ്‌ഥയുണ്ടാക്കാനും വീര്യം കൂടിയ ഷാംപൂകളുടെ ഉപയോഗം ഇടയാക്കും.

ഷാംപൂവിൽ ഗന്ധം വര്‍ധിപ്പിക്കുന്നതിനായി ഇതില്‍ ഏകദേശം 3000 സിന്തറ്റിക്‌ ഫ്രാഗ്രന്‍സ്‌ വരെ ചേര്‍ത്തിരിക്കും. ഷാംപൂവിൽ പെട്രോളിയം, മിനറല്‍ ഓയിലുകള്‍ എന്നിവ ചേര്‍ത്തിരിക്കുന്നത് കൊണ്ട്‌ മുടിയുടെ സ്വാഭാവികമായ വളര്‍ച്ചയെ അത്‌ തടസപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യുന്നു. മുടി തഴച്ച് വളരാൻ വീട്ടിൽ തന്നെ ചില ഹെർബൽ ഷാംപൂവുകൾ ഉണ്ടാക്കാനാകും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ