
1, ശീതളപാനീയവും ഡയറി ഉല്‍പന്നങ്ങളും
കോള പോലെയുള്ള ശീതള പാനീയങ്ങള്‍ക്കൊപ്പം, പാല്‍ക്കട്ടി പോലെയുള്ള ഡയറി ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. കൂടുതല്‍ പഞ്ചസാര, കൊഴിപ്പ്, കലോറി എന്നിവ ഡയറി ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവയ്ക്കൊപ്പം ശീതളപാനീയം കൂടി കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങളും അമിതവണ്ണവും ഉണ്ടാകും.
2, പാലും വാഴപ്പഴവും
ഇവ രണ്ടും ഏറെ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളാണ്. ഇവ ഒന്നിച്ച് നമ്മുടെ ആമാശയത്തില്‍ എത്തിയാല്‍, അത് ദഹിക്കാന്‍ ഏറെ സമയം എടുക്കും. പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
3, ഉച്ചഭക്ഷണത്തിനുശേഷം പഴം
ഉച്ചഭക്ഷണത്തിന് ശേഷം ദഹിക്കാനായി പഴം കഴിക്കുന്ന ശീലമുണ്ട്. ഊണ് കഴിച്ചയുടന്‍ പഴം കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഡയറ്റ് വിദഗ്ദ്ധര്‍ പറയുന്നത്. ഉച്ചഭക്ഷണം കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.
4, ഭക്ഷണത്തോടൊപ്പം വെള്ളം-
ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഭക്ഷണം കഴിച്ചശേഷം വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ച്, 10-30 മിനിട്ട് കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
5, ഉച്ചഭക്ഷണത്തിന് ശേഷം ചായ വേണ്ട-
ചായയില്‍ അടങ്ങിയിട്ടുള്ള തയാനിന്‍ എന്ന ഘടകം പോഷകം ദഹിക്കുന്നതിനു തടസമുണ്ടാക്കും. ഉച്ചഭക്ഷണത്തിലെ മാംസ്യം, ഇരുമ്പ് തുടങ്ങിയ ഘടകങ്ങള്‍ ദഹിക്കുന്നതിന് ചായ കുടിക്കുന്നത് നല്ലതല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam