
ബ്രിട്ടീഷ് രാജകുടുംബത്തില്‍ മറ്റൊരു വിവാഹത്തിന് കൂടി കളമൊരുങ്ങുകയാണ്. ഡയാനയുടെ മകനും വില്യമിന്‍റെ സഹോദരനുമായ ഹാരിയാണ് കാമുകി മേഗന്‍ മാര്‍ക്കിളിനെ വിവാഹം ചെയ്യാനിരിക്കുന്നത്.
വിന്റ്‌സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് പള്ളിയാണ് ഹാരി -മേഗന്‍ വിവാഹവേദി. ചെലവ് വഹിക്കുക രാജകുടുംബവും. ചാള്‍സ് കാമില്ലയെ വിവാഹം കഴിച്ചതും ഇവിടെവച്ചാണ്. 1999ല്‍ എഡ്വേഡ് രാജകുമാരന്‍ സോഫി റൈസ് ജോണ്‍സിനെ വിവാഹം കഴിച്ചതും ഇവിടെവച്ചുതന്നെ.
സാധാരണ വധുവിന്റെ കുടുംബമാണ് വിവാഹചെലവ് വഹിക്കുക എന്നാല്‍ ഈ വിവാഹത്തിന്റെ ചെലവ് രാജുകുടുംബമാണ് വഹിക്കുന്നത്.
വിവാഹത്തിന്റെ ആചാരങ്ങള്‍ക്ക് മാറ്റമില്ല. വരന്‍ ധരിക്കുന്നത് സൈനിക യൂണിഫോം. ഭീമന്‍ വെഡ്ഡിംഗ് കേക്കുമുണ്ടാകും. ഫ്രൂട്ട് കേക്കാണ് പതിവ്. എന്നാല്‍ വില്യം തന്‍റെ വിവാഹത്തിന് തെരഞ്ഞെടുത്തത് ചോക്കളേറ്റ് ഫഡ്ജ് കേക്കായിരുന്നു.
മെയ് 19നാണ് രാജകീയ ചടങ്ങുകളോടെ വിവാഹം നടക്കുക. 600 ഓളം അതിഥികളെയാണ് ചടങ്ങിലേക്കായി ക്ഷണിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam